ആയുർവ്വേദം -ത്രിദോഷ സിദ്ധാന്തം

ശാസ്ത്രം വളരുന്നത് പ്രതിസംസ്കരണങ്ങളിലൂടെയാണ് (timely updation). പൗരാണി ക ഭാരതീയ വൈദ്യ ശാസ്ത്രമായ ആയുർവേദവും ഈ പൊതുതത്വത്തിന് അതീതമല്ല. എന്നാൽ ചരകാചാര്യന്റെ കാലത്തിനു ശേഷം ആയുർവേദത്തിൽ പ്രതിസംസ്കരണങ്ങൾ ഉണ്ടായിട്ടില്ലഎന്നുവേണംപറയാൻ.ആയുർവേദത്തിന്റേത്ഒരുസമഗ്രദർശനമാണ്(holistic approach ).ത്രിദോഷസിദ്ധാന്തമാണ്ആയുർവേദത്തിന്റെ അടിസ്ഥാനം. വാതം, പിത്തം,കഫംഎന്നിവയാണ്ത്രിദോഷങ്ങൾ.ഗതി(ചലനം ),ഗന്ധനം(സംവേദനം )ഇവയുമായിബന്ധപ്പെട്ട്ശരീരത്തിൽനടക്കുന്നപ്രവർത്തനങ്ങളെല്ലാംവാതദോഷമാണ്നിയന്ത്രിക്കുന്നത്.ത്രിദോഷങ്ങൾഅതിന്റെസമാവസ്ഥയിൽആരോഗ്യത്തെപ്രദാനംചെയ്യുന്നു.സമാവസ്ഥയിൽനിന്ന്മാറിയാൽരോഗകാരണമായിത്തീരുന്നു.ഓരോദോഷങ്ങൾക്കുംസമാവസ്ഥയിലുംവിഷമാവസ്ഥയിലുമുള്ള(ദുഷിക്കപ്പെട്ടഅവസ്ഥ )ലക്ഷണങ്ങൾപ്രത്യേകംപറയപ്പെട്ടിട്ടുണ്ട്.വാതദോഷത്തിന്റെ സമാവസ്ഥയിലെ ധർമ്മങ്ങൾനല്ലഉത്സാഹം,ശരിയായവിധത്തിലുള്ളശ്വാസോച്ച്വാസം,മലമൂത്രാദിവേഗങ്ങളുടെശരിയായപ്രവർത്തനം,രസരക്താദിധാതുക്കളുടെ ശരിയായ പരിണാമം, ശാരീരികചേഷ്ടകൾശരിയാംവണ്ണംനിർവഹിക്കാൻകഴിയുക,പഞ്ചേന്ദ്രിയങ്ങൾനല്ലപ്രവർത്തനക്ഷമമായിരിക്കുകഎന്നിവയാണ്.വാതദോഷംവർധിച്ചാൽപ്രലാപം (അധികമായസംസാരം ),ഭ്രമം(തലകറക്കം ),ദൈന്യഭാവം,ഉറക്കമില്ലായ്മ,വയറുവീർപ്പ്,മെലിച്ചിൽ,മലബന്ധം,കറുപ്പ്‌നിറം,ചൂടുള്ളതിൽആഗ്രഹം,വിറയൽ,ശരീരത്തിന്ബലക്കുറവ്,ഇന്ദ്രിയങ്ങളുടെ(കണ്ണ്,ചെവിമുതലായവ )പ്രവർത്തനവൈകല്യംഎന്നിവകാണപ്പെടും.സ്ഥൂലാർഥത്തിൽനാഡീഞരമ്പുകളുടെയുംപേശികളുടെയും പ്രവർത്തനത്തെവാതധർമ്മത്തിൽഉൾപ്പെടുത്താമെങ്കിലുംവിശാലാർത്ഥത്തിൽചിന്തിച്ചാൽശരീരത്തിലെസൂക്ഷ്മങ്ങളായനിരവധിന്യൂറോട്രാൻസ്മിറ്ററുകളുംന്യൂറോമൊഡുലേറ്ററുകളുംചലനസംവേദനനിയന്ത്രണമുള്ളdopamine,norepinephrine,epinephrine,serotonin,adrenalin,endorphin,cortisolതുടങ്ങിയ നിരവധിയായ ഹോർമോണുകളുംവാതദോഷത്തിന്റെഗണനയിൽവരുന്നതാണ്.ശരീരത്തിൽനിർവഹിക്കുന്നധർമ്മങ്ങൾനോക്കിഇവയെതരംതിരിക്കുകയാണ്ശാസ്ത്രബുദ്ധിയുള്ള ഒരുആയുർവേദപഠിതാവ്ചെയ്യേണ്ടത്.അതുകൊണ്ടാണ്ആചാര്യൻ “ഏകംശാസ്ത്രമധീയാനോനവിദ്യാൽശാസ്ത്രനിശ്ചയം, തസ്‌മാൽബഹുശ്രുത:ശാസ്ത്രംവിജാനീയാച്ചികിത്സക :”എന്നു പറഞ്ഞിരിക്കുന്നത്. ചികിത്സകൻ ഒരുശാസ്ത്രംമാത്രംഅറിഞ്ഞതുകൊണ്ട് ശാസ്ത്രനിശ്ചയം ഉണ്ടാകുന്നില്ലഎന്നതിനാൽഎല്ലാശാസ്ത്രങ്ങളെക്കുറിച്ചുംഅറിവുണ്ടായിരിക്കണംഎന്നർത്ഥം.വൈദ്യൻ എപ്പോഴും നൂതനങ്ങളായ അറിവുകൾസ്വാംശീകരിക്കുന്നവനാകണം.  ഇനിവാതദോഷത്തിന്റെക്ഷീണാവസ്ഥയെക്കുറിച്ച് ചിന്തിക്കാം. വാതംക്ഷയിച്ചാൽതളർച്ച,അൽപ്പഭാഷണം,സംജ്ഞാനാശംഎന്നിവ കൂടാതെ കഫവൃദ്ധിയിൽ  പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളും ഉണ്ടാകും.                             പിത്തം അതിന്റെ സമാവസ്ഥയിൽ ബുദ്ധിശക്തി, ധാരണാശക്തി,ശൗര്യം,പചനം, രുചി,വിശപ്പ്‌,ദാഹം,ചൂട്,കാഴ്ചശക്തി, ശരീര സൗന്ദര്യം ഇവയെ പ്രദാനം ചെയ്യുന്നു. പിത്തം വർധിച്ചാൽമലം,മൂത്രം,കണ്ണ്,തൊലിഎന്നിവക്ക് മഞ്ഞനിറംകാണും.  വിശപ്പ്‌,ദാഹംഎന്നിവഅധികരിക്കും.ചുട്ടുപുകച്ചിൽഅനുഭവപ്പെടും. ഉറക്കം കുറയും. പിത്തംക്ഷയിച്ചിരിക്കുമ്പോൾ അഗ്നിമാന്ദ്യം,തണുപ്പ്,ശരീരത്തിന്റെ കാന്തി നഷ്ടപ്പെടുക എന്നിവ സംഭവിക്കും. വിവിധങ്ങളായദഹനരസങ്ങൾ,തൈറോയ്ഡ്ഗ്രന്ഥിയുടെഹോർമോൺ, രക്തത്തിനു നിറം കൊടുക്കുന്ന ഹീമോഗ്ലോബിൻ എന്നവർണ്ണ്യവസ്തു,കാഴ്ചപ്രദാനം ചെയ്യുന്ന visual purple, തൊലിക്ക് നിറം കൊടുക്കുന്ന melanin എന്ന പിഗ്മെന്റ്,കൂടാതെ ശരീരത്തിലെഉപചയാപചയപ്രക്രിയയിൽ ചൂടിനെ ജനിപ്പിക്കുന്ന എല്ലാം പിത്തം എന്ന ഗണനയിൽ പ്പെടുത്താം. ‘തപ സന്താപേ ‘എന്ന ധാതുവിൽ നിന്നാണ് പിത്തം എന്ന വാക്കിന്റെഉദ്ഭവം.ചൂട്ഉണ്ടാക്കുന്നത് എന്നർത്ഥം. കഫം എന്നത് ‘ശ്ലിഷ്ആലിംഗനേ’എന്നധാതുവിൽനിന്നാണ്.ശാരീരികഭാവങ്ങളെയോജിപ്പിച്ചുനിർത്തുകയും പോഷണംനൽകുകയുമാണ് കഫത്തിന്റെ ധർമ്മങ്ങൾ. കഫം അതിന്റെസമാവസ്ഥയിൽഇരിക്കുമ്പോൾ ശരീരത്തിന് സ്ഥിരത, സ്നിഗ്ദ്ധത, സന്ധിബന്ധങ്ങൾക്ക് ഉറപ്പ് എന്നിവയുണ്ടാകുന്നു. കഫം ദുഷിച്ചാൽ വിളർച്ച, തണുപ്പ്, അവയവങ്ങൾക്ക് അയവ്, ശ്വാസംമുട്ടൽ,ചുമ,ഉറക്കക്കൂടുതൽ എന്നിവയുണ്ടാകുന്നു. കഫത്തിന് ക്ഷയമുണ്ടായാൽ തലചുറ്റൽ, കഫസ്ഥാനങ്ങൾ ഒഴിഞ്ഞതുപോലെ തോന്നുക, നെഞ്ചുകലിപ്പ് ഉണ്ടാകുക, സന്ധിബന്ധങ്ങൾഅയഞ്ഞുപോവുക എന്നിവ സംഭവിക്കും. ഇങ്ങനെയുണ്ടാകുന്നത്രിദോഷങ്ങളുടെഏറ്റക്കുറച്ചിലുകൾ പരിഹരിച്ചു സമാവസ്ഥയിൽ എത്തിക്കുക എന്നതാണ് ചികിത്സകൊണ്ട്സാധിക്കേണ്ടത്.

അതാതിന്റെ കാരണങ്ങളെക്കൊണ്ട് ദുഷിക്കുന്ന ദോഷങ്ങൾ തുടർന്ന് ധാതുക്കൾ,മലങ്ങൾ എന്നിവയെ ദുഷിപ്പിച്ചിട്ടാണ് രോഗംഉണ്ടാക്കുന്നത് .രസം, രക്തം, മാംസം, മേദസ്‌, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് ധാതുക്കൾ. പുരീഷം,മൂത്രം,സ്വേദംഎന്നിവയാണ് മലങ്ങൾ.ധാതുക്കളും മലങ്ങളും വർധിച്ചാലും ക്ഷയിച്ചാലുമുള്ള ലക്ഷണങ്ങൾ പറയപ്പെട്ടിട്ടുണ്ട്. രസധാതു വർധിച്ചാൽ കഫം വർധിച്ചാലുള്ള ലക്ഷണങ്ങൾ കാണും.രക്തം വർധിച്ചാൽ വിസർപ്പം, പ്ലീഹ വൃദ്ധി, വിദ്രധി (കുരുക്കൾ ), കുഷ്ഠം, രക്തവാതം, രക്‌തപിത്തം, ഗുൽമം, ഉപകുശം എന്ന ദന്തരോഗം, കാമല (മഞ്ഞപ്പിത്തം ), കരിമുഖം, അഗ്നിനാശം, തൊലിയിലും നേത്രത്തിലും മൂത്രത്തിലും രക്തവർണംഎന്നിവയെല്ലാംയുണ്ടാകും.

മാംസധാതു വർധിച്ചാൽ ഗണ്ഡമാല, അർബുദം, ഗ്രന്ഥി എന്നീ പേരുകളിൽ പറയപ്പെടുന്ന തരം മുഴകൾ, കവിളും തുടയും വയറും വലുതാവുക, കണ്ഠം, കക്ഷം മുതലായ സ്ഥാനങ്ങളിൽ മാംസവളർച്ച എന്നിവയുണ്ടാകും. മേദസ്സ് വർധിച്ചാലും മാംസ വൃദ്ധിയിലുള്ള മേൽപ്പറഞ്ഞ ലക്ഷണങ്ങൾതന്നെയാണുണ്ടാവുക.കൂടാതെ അല്പം ജോലി ചെയ്‌താൽപ്പോലും തളർച്ചയും. ശ്വാസം മുട്ടലും കിതപ്പുംഅനുഭവപ്പെടും.ചന്തി, സ്തനങ്ങൾ, വയറ് ഇവ തൂങ്ങിതുടങ്ങുകയും ചെയ്യും. അസ്ഥിവർധിച്ചാൽഅസ്ഥിക്കുമേൽ അസ്ഥിയും പല്ലിന്മേൽ പല്ലും വളരാൻ തുടങ്ങും.

മജ്ജ വർധിച്ചാൽ കണ്ണിനും അംഗങ്ങൾക്കും ഭാരവും സന്ധിസ്ഥാനങ്ങളിൽ ചുവടു തടിച്ച് എളുപ്പം സുഖപ്പെടുത്താൻ കഴിയാത്ത അരിപ്പുണ്ണുകളെയും ഉണ്ടാക്കും. ശുക്ലധാതു വർധിച്ചാൽ സ്ത്രീസംഗത്തിൽ അതിയായആഗ്രഹവുംശുക്ളാശ്മരി (stone)യും ഉണ്ടാകും. മലം വർധിച്ചാൽ വയറ്റിൽ പൊടുപൊടുപ്പും വയറുപെരുക്ക വും കനവും വേദനയുമുണ്ടാകും. മൂത്രം വർധിച്ചാലാകട്ടെ വസ്തിയിൽ (നാഭി പ്രദേശത്ത് )കുത്തിനോവും മൂത്രമൊഴിച്ചാലുംവീണ്ടുംഒഴിക്കാനുണ്ടെന്ന തോന്നലുമുണ്ടാകും. സ്വേദം വർധിച്ചാൽ അതിയായ വിയർപ്പ്, ശരീരത്തിന് ദുർഗന്ധം, ചൊറിച്ചിൽഎന്നിവയെല്ലാമുണ്ടാകും.

ഇനി ദോഷങ്ങൾ, ധാതുക്കൾ ഇവ ക്ഷയിച്ചാലുള്ള ലക്ഷണങ്ങൾ പറയുന്നു. വാതം ക്ഷയിച്ചാൽ ദേഹത്തിനുതളർച്ച,സംസാരിക്കാനുംപ്രവർത്തിക്കാനുമുള്ള ശക്തി കുറയുക, സംജ്ഞ (sensory function)ഇല്ലാതെയാവുക എന്നിവയുംകഫംവർധിക്കുമ്പോഴുള്ള ലക്ഷണങ്ങളും കാണും. പിത്തം ക്ഷയിച്ചാൽ അഗ്നിമാന്ദ്യം, ദേഹത്തിന് തണുപ്പ്,ശരീരത്തിന്റെ തെളിച്ചം കുറയുക എന്നീ ലക്ഷണങ്ങൾ കാണും. കഫം ക്ഷയിച്ചാൽ തലചുറ്റൽ, കഫസ്ഥാനങ്ങൾഒഴിഞ്ഞതുപോലുള്ളതോന്നൽ,നെഞ്ചലിപ്പ്,സന്ധികൾക്ക്അയവ്എന്നിവയുണ്ടാകും.

രസധാതു ക്ഷയിച്ചാൽ ശരീരത്തിന് രൂക്ഷതയും തല ച്ചുറ്റലും ദേഹം മെലിച്ചിലും തളർച്ചയുംശബ്ദംകേൾക്കുന്നതിൽഅസഹ്യതയുമുണ്ടാകും.രക്തം ക്ഷയിച്ചാൽ പുളിയുള്ളതിലും തണുത്തതിലും ഇഷ്ടമുണ്ടാകും. സിരകൾക്ക് അയവും ദേഹത്തിന് രൂക്ഷതയും വരും.മാംസം ക്ഷയിച്ചാൽ ദേഹം തളർച്ച കവിളുംആസനവുംചൊട്ടിപ്പോവുക, സന്ധികളിൽ വേദന ഇതെല്ലാമുണ്ടാകും. മേദസ്സ് ക്ഷയിച്ചാൽ അരക്കെട്ടിൽ തരിപ്പ്, പ്ലീഹ (spleen)വലുതാകുക, അംഗങ്ങൾക്ക് മെലിച്ചിൽ എന്നിവയുണ്ടാകും. അസ്ഥി ക്ഷയിച്ചാൽ അസ്ഥികളിൽ കുത്തിനോവുണ്ടാകും. പല്ല്, തലമുടി, നഖം എന്നിവ കൊഴിഞ്ഞുപോകും.മജ്ജ ക്ഷയിച്ചാലാകട്ടെ അസ്ഥികളിൽ സുഷിരങ്ങളുണ്ടാകുക, തല ചുറ്റുക കണ്ണു ഇരുട്ടടക്കുക എന്നിവ സംഭവിക്കും. ശുക്ലം ക്ഷയിച്ചാൽ ശുക്ലസ്രവണത്തിനു താമസം നേരിടും. ശുക്ലത്തിനു പകരം രക്തം തന്നെ സ്രവിച്ചു എന്നും വരാം. വൃഷണങ്ങളിൽ കുത്തിനോവുണ്ടാകും. ലിംഗം പുകയുന്നതുപോലെ തോന്നും. മലം ക്ഷയിച്ചാൽ വായു ശബ്ദത്തോടു കൂടി കുടലുകളെ ചുറ്റിക്കുന്ന വിധം വയറ്റിൽ ഉരുണ്ടുനടക്കും. നെഞ്ചിലും പാർശ്വങ്ങളിലും കലശലായ പീഡയേൽപ്പിച്ചു കൊണ്ട് മേൽപ്പോട്ട് എമ്പക്കമായി പോവുകയും ചെയ്യും. മൂത്രം ക്ഷയിച്ചാൽ മൂത്രം അല്പമായി മാത്രം പോകും. തടവുകാരണം പ്രയാസപ്പെട്ടും നിറഭേദത്തോട് കൂടിയും മുത്രമൊഴിക്കും. മൂത്രം രക്തം കലർന്നു പോകുകയും ചെയ്യാം. സ്വേദം ക്ഷയിച്ചാൽ രോമങ്ങൾ കൊഴിഞ്ഞു പോകും. രോമങ്ങൾ സ്തംഭിച്ച മട്ടിൽ എഴുന്നു നിൽക്കും. തൊലിക്ക് വിള്ളലുണ്ടാകുകയും ചെയ്യും. കൺപീള തുടങ്ങിയ സൂക്ഷ്മ മല ങ്ങളുടെ ക്ഷയത്തെ അതാത് മലാംശങ്ങൾക്കുണ്ടാകുന്ന വരൾച്ച, കുത്തിനോവ്,ശൂന്യത, ലഘുത്വം തുടങ്ങിയവകൊണ്ട് ഊഹിച്ച് അറിഞ്ഞുകൊള്ളണം. പുരീഷാദി മലങ്ങളുടെ വൃദ്ധിയെ അതുപോകാതിരിക്കുന്നതുകൊണ്ടുംക്ഷയത്തെഅതഅധികമായിപോകുന്നതുകൊണ്ടും മനസ്സിലാക്കണം.മലത്തിന്റെ വർധനവിനെക്കാൾ മലത്തിന്റെ ക്ഷയമാണ് ശരീരത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. രക്തവൃദ്ധികൊണ്ടുണ്ടാകുന്ന രോഗങ്ങളെ രക്‌തമോക്ഷം, വിരേ ചനം ഇവകൊണ്ടും മാംസം വർധിച്ചുണ്ടാകുന്ന രോഗങ്ങളെ ശസ്ത്രക്രിയ, ക്ഷാരപ്രയോഗം, അഗ്നികർമം എന്നിവകൊണ്ടും ചികിത്സിക്കണം.മേദോവർധനവിൽ സ്തൗല്യചികിത്സ ചെയ്യണം. അസ്ഥി ക്ഷയത്തിൽ തിക്തൗഷധ ങ്ങൾ ചേർത്തു സംസ്കരിച്ച പാലും നെയ്യും കൊണ്ടും അപ്രകാരമുണ്ടാക്കിയ വസ്തി പ്രയോഗിച്ചുംചികിത്സിക്കേണ്ടതാണ്. ============================

ഓർമ്മച്ചെപ്പ് (ഡോ. പി. എൽ. ജോസിന്റെ ആത്മകഥാപരമായ ഡയറിക്കുറിപ്പുകൾ ) ===== ആചാര്യവന്ദനം : =======

“രാഗാദിരോഗാൻസതതാനുഷ

ക്താൻ അശേഷകായപ്രസ്രുതാനശേഷാ

ൻ ഔൽസുക്യ മോഹാരതിദാൻ

ജഘാനയോ f പൂർവ വൈദ്യായ നമോസ്തുതസ്മൈ “

വൈദ്യവൃത്തിയിൽ ഞാൻ ഏറ്റവും പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു തത്വമാണ് അഷ്ടാംഗഹൃദയത്തിലെ മേൽപ്പറഞ്ഞ മംഗളശ്ലോകത്തിന്റെ ഉള്ളടക്കം. എന്റെ പ്രിയ ഗുരുനാഥൻ അഭിവന്ദ്യ മൂസ്സു മാസ്റ്റർ (ഡോ.ടി .എൻ.കെ മൂസ്സത് ) അർത്ഥം വിശദീകരിച്ചു പഠിപ്പിച്ചതുകൊണ്ടാകണം ഇത് മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നതിനു കാരണം. രാഗമാണ് (ആസക്തി ) എല്ലാ രോഗങ്ങളുടേയും അടിസ്ഥാന കാരണം എന്ന തത്വം വിശദീകരിക്കാൻ, കൊതി പൂണ്ട് ചക്കപ്പഴം വാരി വലിച്ചു തിന്ന് അജീർണ്ണം ബാധിച്ച ഒരാളുടെ ഉദാഹരണമാണ് മുസ്സു മാഷ് ആദ്യമായി നൽകുന്നത്. ഇതുപോലെ പഞ്ചേന്ദ്രിയങ്ങളുടെ പ്രീതിക്കായി ചെയ്തു കൂട്ടുന്ന അനേകം ദുഷ്പ്രവർത്തികളാണ് രോഗങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ ചികിത്സയുടെ അടിസ്ഥാനം ആസക്തി ഇല്ലാതാക്കുകയാണ്. അല്ലെങ്കിൽ രോഗം താൽക്കാലികമായി ശമിച്ചെന്നു തോന്നുമെങ്കിലും വിട്ടുമാറാതെ തുടർന്നുകൊണ്ടേയിരിക്കും. ഒന്നു മാറിയാൽ മറ്റൊന്ന്. രോഗലക്ഷണങ്ങൾ ശമിപ്പിക്കുന്ന താൽക്കാലിക പരിപാടിയായി ചികിത്സ മാറതുത്. രോഗം മൂലകാരണത്തോടെ ഉന്മൂലനം ചെയ്യപ്പെടണം.

രാഗം,ദ്വേഷം,മദം,മാത്സര്യം, ലോഭം, മോഹം, ശോകം, ഭയം, ക്രോധംഎന്നിങ്ങനെരാഗാദികളായ മാനസിക വികാരങ്ങൾ രോഗമായി മാറുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഓരോ മാനസിക വികാരങ്ങളും വ്യത്യസ്തമായ രോഗാവസ്ഥകളാവുംഉണ്ടാക്കുക. മനസ്സിൽദീർഘകാലമായിവച്ചുകൊണ്ടിരിക്കുന്ന വിദ്വേഷംഎന്ന വികാരംതുമ്മൽമുതൽകാൻസർവരെഉണ്ടാക്കിത്തീർക്കാൻമതിയാവുന്നതാണ്. മദം (ഗർവ് ) ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ സുസ്ഥിതിക്കു തകരാറുണ്ടാക്കിയെന്നു വരാം. ഇതിന്റെ ഫലമായി ഹൃദ്രോഗം, രക്തസമ്മർദ്ദംതുടങ്ങിയ രോഗങ്ങൾഉണ്ടാവാൻസാധ്യതയുണ്ട്.ആർക്കുംവഴങ്ങിക്കൊടുക്കാൻ മനസ്സില്ലാത്ത ഗർവിഷ്ഠന്റെ രക്തക്കുഴലുകൾക്കും അതേ ഗർവ് തോന്നിക്കൂടായ്കയില്ലല്ലോ!രക്തക്കുഴലുകൾ വേണ്ടത്ര വികസിച്ചു കൊടുത്തില്ലെങ്കിൽ എന്തായിരിക്കും ഫലം?മനസ്സിൽ ദുഷിച്ചചിന്തകൾവെച്ചുകൊണ്ടിരിക്കുന്നവന്റെ രക്‌തധമനികളിൽ അടിഞ്ഞുകൂടുന്നചീത്തകൊഴുപ്പുകൾ അവയിൽ പറ്റിപ്പിടിച്ച് കട്ടി കൂടാനുംക്രമേണരക്തധമനികളുടെ വ്യാസം കുറയാനുമിടയുണ്ട്. ഹൃദ്രോഗവുംരക്തസമ്മർദ്ദവുമായിരിക്കുംഫലം.രക്തത്തിൽഅടിഞ്ഞുകൂടുന്ന ദുഷ്ടിന്റെ അളവ് കൂടിയാൽ പലതരത്തിലുള്ളത്വക് രോ ഗങ്ങൾക്കും സാധ്യതയുണ്ട്. അതുകൊണ്ടാവാം അഷ്ടാംഗ ഹൃദയം കുഷ്ഠ ചികിത്സയിൽ അവസാനംദൈവവ്യപാശ്രയമായിവ്രതം,ദമം,യമംഇവയെഅനുഷ്ഠിക്കുക,ത്യാഗധർമത്തെഅഭ്യസിക്കുക,ജ്ഞാനികളെയുംഗുരുക്കന്മാരെയുംപൂജിക്കുക,എല്ലാജീവജാലങ്ങളിലുംസ്നേഹമുണ്ടായിരിക്കുക,ഇഷ്ടദേവതകളെആരാധിക്കുകഇവയെല്ലാംചെയ്യാൻ വിധിച്ചിരിക്കുന്നത്. ഇത്തരം സൽകർമങ്ങൾദോഷവർധനവിനെശമിപ്പിക്കുകയുംകർമബന്ധത്തെഇല്ലാതെയാക്കുകയുംചെയ്തുകൊണ്ട്‌ രോഗത്തെഉന്മൂലനം ചെയ്യുന്നു. ലോഭം(പിശുക്ക് )എന്നദു:സ്വഭാവമുള്ളയാളുടെആന്തരികവായവങ്ങളുംഅതേപിശുക്ക്കാട്ടികൂടായ്കയില്ല.പാൻക്രിയാസ് പിശുക്ക് കാണിച്ചാൽ ഇൻസുലിന്റെ അളവ് കുറയും.കരൾപിശുക്ക്കാണിച്ചാൽ പിത്തരസത്തിന്റെ (bile)അളവ് കുറയും.തൈറോയ്ഡ്ഗ്രന്ഥിയാണെങ്കിലോ hypothyroidism ആയിരിക്കും ഫലം. ഇങ്ങനെ ഓരോ അവയവവും പിശുക്ക്19 കാണിച്ചാൽ എന്തായിരിക്കും അവസ്ഥ. അതുകൊണ്ടാവാം, ആചാര്യൻരോഗംവരാതെയിരിക്കുവാനുള്ളമാർഗ്ഗത്തെതാഴെപ്പറയുംപ്രകാരംസംഗ്രഹിച്ചിരിക്കുന്നത്. “നിത്യംഹിതാഹാരവിഹാരസേവീ സമീക്ഷ്യകാരീ വിഷയേഷ്വസക്ത : ദാതാ സമ:സത്യപര:ക്ഷമാവാൻ ആപ്തോപസേവീചഭവത്യരോഗ:”നിത്യവുംഹിതമായആഹാരവിഹാരങ്ങൾ ശീലിക്കുക, കാര്യങ്ങൾ നോക്കിക്കണ്ട്അവധാനതയോടെചെയ്യണം,ചാടിക്കയറിഓടിപ്പിടിച്ചുചെയ്യരുത്,ഇന്ദ്രിയവിഷയങ്ങളിൽ ആസക്തിപാടില്ല,ദാനംചെയ്യുന്നപ്രകൃതമുള്ളവനായിരിക്കണം.അർഹതയറിഞ്ഞുദാനംചെയ്യുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി സൗഖ്യംപ്രദാനംചെയ്യും.പരോപകാരതൽപ്പരത സെറോടോണിൻ (serotonin)തുടങ്ങിയനല്ലഹോർമോണുകളുടെഉൽപ്പാദനത്തിന് സഹായകമാവുമെന്ന്തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാക്കാര്യങ്ങളിലും മദ്ധ്യമമായഒരുനിലതെരഞ്ഞെടുക്കണം.സത്യംപറയുന്നവനുംക്ഷമയുള്ളവനുമാകണം.ആപ്തന്മാരുമായി(ജ്ഞാനികളായമഹാത്മാക്കൾ )ബന്ധപ്പെട്ടിരിക്കുകയുംവേണം.അഷ്ടാംഗഹൃദയംരോഗാനുൽപ്പാദനീയംഅധ്യായത്തിൽപറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ഒന്നാമതായി പ്രജ്ഞാപരാധം ഒഴിവാക്കുക.എന്താണ്പ്രജ്ഞാപരാധം? ധീ, ധൃതി, സ്മൃതി എന്നിവ നഷ്ടപ്പെട്ടുചെയ്യുന്നഅശുഭകർമ്മങ്ങളാണ്പ്രജ്ഞാപരാധം.ഇതുമൂലംഎല്ലാദോഷങ്ങളുംകോപിക്കുന്നു.തൽഫലമായിരോഗങ്ങൾഉണ്ടാവുകയുംചെയ്യുന്നു.ധീഎന്നാൽ ധാരണാശക്തി അഥവാ ഒരുകാര്യം ഗ്രഹിക്കുവാനുള്ള കഴിവ്.ഇങ്ങനെഗ്രഹിച്ചകാര്യങ്ങൾ സന്ദർഭാനുസരണം പ്രവൃത്തി പഥ ത്തിൽ കൊണ്ടുവരാനുള്ള ബുദ്ധിയുടെ കഴിവിനെയാണ് ധൃതിഎന്നുപറയുന്നത്.ബുദ്ധികൊണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ ഓർമവെച്ചുകൊണ്ടിരിക്കാനുള്ള കഴിവാണ്സ്മൃതി.പ്രജ്ഞാപരാധംബാധിച്ച വ്യക്തിയിൽ ഈ മൂന്നു കഴിവുകളും നഷ്ടപ്പെട്ടിരിക്കും. തൽഫലമായിഅനേകംദുഷ്‌കർമ്മങ്ങൾചെയ്യാനിടയാകും. രജസ്,തമസ് എന്നീ ദോഷങ്ങൾ മനസ്സിനെ ബാധിക്കുമ്പോഴാണ് ധീ ധൃതിസ്‌മൃതികൾവികലമാകുന്നത്===================≠=======പ്രജ്ഞാപരാധങ്ങൾ : ==========≠======= ========= 1. പതിന്നാലുവിധത്തിലുള്ള ശാരീരിക വേഗങ്ങളെ (calls of nature)അവഗണിക്കുക അഥവാ വേണ്ടസമയത്തുപ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക. അധോവായു, ഏമ്പക്കം, മലം, മൂത്രം, തുമ്മൽ, വെള്ളദ്ദാഹം, വിശപ്പ്‌, ഉറക്കം, ചുമ, എക്കിൾ, കോട്ടുവാ, കണ്ണുനീർ, ഛർദി, ശുക്ലം ഇവയാണ് 14വേഗങ്ങൾ. 2.വേഗങ്ങളെബലാൽക്കാരേണപുറപ്പെടുവിക്കുക.

3. അവരവരുടെ കഴിവിനതീതമായ സാഹസങ്ങളിൽ ഏർപ്പെടുക.(തുടരും )

ആയുർവേദ ശാസ്ത്രത്തിൽ മനുഷ്യന്റെ ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു ഘടകങ്ങൾക്കും തുല്ല്യ പ്രാധാന്യമുണ്ട്. അതിനാൽ ആരോഗ്യ പരിപാലനത്തിന് വേണ്ട അനേകം സദാചാരവിധികൾ അഷ്ടാംഗ ഹൃദയം മുതലായ ആയുർവേദ ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.അവയിൽ ചിലത് താഴെ കൊടുക്കുന്നു.   1.എല്ലാജീവികളുടെയും എല്ലാ പ്രവർത്തികളും സുഖത്തിനായിട്ടുള്ളതാണെന്ന് സർവസമ്മതമാകുന്നു. സുഖമെന്നത് ധർമ്മം കൂടാതെ ഉണ്ടാകുന്നതല്ല. അതുകൊണ്ട് ധാർമികമായി ജീവിക്കേണ്ടത് ആവശ്യമാണ്‌.നല്ല ബന്ധുജനങ്ങളുമായി സഹവസിക്കണം. ചീത്ത ആളുകളുമായിഅകന്നിരിക്കുകയും വേണം.                                      2.കൊലപാതകം. മോഷണം, വ്യഭിചാരം. ഏഷണി പറയുക, കഠിന വാക്കു പറഞ്ഞു ശകാരിക്കുക. കള്ളം പറയുക, അസംബന്ധം പറയുക, ദ്രോഹവിചാരം, ദ്രവ്യാഗ്രഹം, ഈശ്വരചിന്തയില്ലായ്മ, എന്നീവിധത്തിലുള്ള പാപകർമ്മങ്ങളെ ശരീരം കൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ഉപേക്ഷിക്കണം. ഇവയെ ദശവിധ പാപങ്ങൾ എന്നു പറയപ്പെടുന്നു.                                3. നിത്യവൃത്തിക്കു വകയില്ലാത്തതുകൊണ്ടും രോഗംകൊണ്ടും മറ്റു ദുഖങ്ങൾക്കൊണ്ടുംക്ലേശിക്കുന്നവരെ തന്റെ ശക്തിക്കു തക്കവണ്ണം സഹായിക്കണം. ചെറുജീവികളെപ്പോലും എപ്പോഴും തന്നെപ്പോലെകരുതണം. നോവിക്കരുതെന്നർത്ഥം. ദേവന്മാർ (ധന്യാത്മാക്കൾ ), ജ്ഞാനികൾ, വൈദ്യന്മാർ, ഭരണാധികാരികൾ, വൃദ്ധന്മാർ, അതിഥികൾ എന്നിവരെ വിശേഷാൽ ബഹുമാനിക്കണം. 4. എന്തെങ്കിലും അപേക്ഷിച്ചു വരുന്നവരെ വെറുതെ മടക്കി അയക്കരുത്. അപമാനിക്കരുത്. ആക്ഷേപിക്കുകയോ ശകാരിക്കുകയോ അരുത്. ശത്രുവിനുപോലും ഉപകാരം ചെയ്യുന്നവനായിരിക്കണം. നല്ല കാലത്തിലും ആപത്തുകാലത്തിലും ഒരേ മനസ്സോടു കൂടിയിരിക്കണം. അതായത് സമ്പത്തുണ്ടാകുമ്പോൾ അധികം സന്തോഷിക്കുകയും ആപത്തുവരുമ്പോൾ അധികം ദു:ഖിക്കുകയും ചെയ്യരുത്. ഹേതുവിൽ ഈർഷ്യ ഉണ്ടാകണം. ഫലത്തിൽ ഈർഷ്യ ഉണ്ടാകരുത്. ഒരാൾക്ക്‌ ഉയർച്ച ഉണ്ടായിക്കാണുമ്പോൾ അസൂയ തോന്നുക സാധാരണമാണ്. ഇതു തെറ്റാണ്. എന്നാൽ എങ്ങനെയാണ് അയാൾക്ക്‌ ഉയർച്ച ഉണ്ടായത് എന്നു മനസ്സിലാക്കി അതുപോലെ പ്രയത്നിച്ച് ഉയർച്ച നേടാനുള്ള ശ്രമമുണ്ടാകുകയാണെങ്കിൽ അത്ഹേതുവിലുള്ളഈർഷ്യയാകും. ഇതു നല്ലതാണ്. അയാളുടെ ഉയർച്ചയിലുള്ളഅസൂയഫലത്തിലുള്ളഈർഷ്യയായതിനാൽആശാസ്യമല്ലഎന്നുമനസ്സിലാക്കണം. 5. തക്കസമയത്തുഹിതമായിട്ടുള്ളകാര്യങ്ങൾ ചുരുങ്ങിയവാക്കിൽ എതിർവാദമുണ്ടാകാത്തവിധത്തിൽ മനോഹരമായ രീതിയിൽ സംസാരിക്കണം. പ്രസന്നമായ മുഖത്തോടുകൂടിയവനായും നല്ലശീലഗുണമുള്ളവനായും കരുണകൊണ്ട് അലിവുള്ള മനപ്രകൃതിയോടുകൂടിയാവനുമായിരിക്കണം.ഏകനായിട്ട്സുഖംഅനുഭവിക്കരുത്.പങ്കുവെയ്‌പിന്റെ മനോഭാവം ഉണ്ടായിരിക്കണം. എല്ലാവരിലുംഎല്ലാക്കാര്യങ്ങളിലും വിശ്വാസംപാടില്ല.സംശയത്തോടുകൂടി ഇരിക്കുകയുമരുത്. 6.ഒരാളെയുംതന്റെശത്രുവാണെന്ന് വെളിപ്പെടുത്തരുത്. താൻ മറ്റൊരാളുടെ ശത്രുവാണെന്നും വെളിപ്പെടുത്തരുത്. തനിക്ക് എന്തെങ്കിലുംഅപമാനംസംഭവിച്ചാൽഅതുംവെളിപ്പെടുത്തരുത്. ഉന്നതരായവ്യക്തികൾക്ക്നമ്മോട് അതൃപ്തിഅഥവാവിരോധംഉണ്ടെങ്കിൽഅക്കാര്യവുംആരോടുംപറയരുത്. 7. ജനങ്ങളുടെ മനോഗതിയെ നല്ലവണ്ണം നോക്കിയറിഞ്ഞ് ഏതൊരാളും എപ്രകാരമായാൽ സന്തോഷിക്കുമോ, അതുപ്രകാരം അയാളോട്പെരുമാറണം.അന്യനെബഹുമാനിക്കുന്നതിൽഅഭിജ്ഞാനായവൻ ഇപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. 8. ഇന്ദ്രിയങ്ങളെ പീഢിപ്പിക്കരുത്. ആവശ്യത്തിലധികം പ്രവർത്തിപ്പിക്കരുതെന്നർത്ഥം. നാക്ക്, മൂക്ക്, ചെവി, കണ്ണ്, ത്വക്ക്, കൈകാലുകൾ തുടങ്ങിയ ഇന്ദ്രിയങ്ങൾക്കൊന്നും അമിതമായ ആയാസം കൊടുക്കരുത്. തീരെ പ്രവർത്തിപ്പിക്കാതെ ഇരിക്കാനും പാടില്ല. ധർമാർത്ഥകാമങ്ങളെ നേടുവാനുതകുന്ന പ്രവർത്തികളിൽ മാത്രമേ ഏർപ്പെടാവൂ. ഇവ പരസ്പരം വിരുദ്ധമാകാതിരിക്കുവാനും ശ്രദ്ധിക്കണം. അതായത്, ധർമ്മത്തിനുവേണ്ടിയുള്ള പ്രവൃത്തി അർത്ഥകാമങ്ങൾക്കും അർത്ഥത്തിനു (ധനം )വേണ്ടിയുള്ള പ്രവൃത്തി ധർമകാമങ്ങൾക്കും വിരുദ്ധമാകാതിരിക്കാൻ പ്രത്യേകം കരുതൽ വേണ്ടതാണ്. 9. എല്ലാ ധർമ്മനുഷ്ടാനങ്ങളിലും മദ്ധ്യമമായ മാർഗം സ്വീകരിക്കണം. തലമുടി, നഖം, താടി എന്നിവ അധികം നീളാതെ മുറിച്ചു ശരിയാക്കുകയും ശരീരശുദ്ധി പാലിക്കുകയും വേണം. 10. പതിവായി കുളിക്കണം. സൗരഭ്യവാനായിരിക്കണം (ശരീരത്തിൽ നിന്നും ദുർഗന്ധം ഉണ്ടാകുവാൻ പാടില്ല ). നല്ല വസ്ത്രധാരനരീതി ഉണ്ടാകണം. അനുദ്ധതനായും (അഹങ്കാരമില്ലാതെ )ഉജ്ജ്വലനായും(തലയെടുപ്പോടെ )ഇരിക്കണം രത്നങ്ങൾ ധരിച്ചുകൊണ്ടും സിദ്ധമന്ത്രങ്ങൾ ജപിച്ചുകൊണ്ടും ദിവ്യൗഷധങ്ങൾ കൈവശം വച്ചു കൊണ്ടുമിരിക്കണം. 11. എപ്പോഴും കുടയും ചെരുപ്പും ധരിക്കണം. മുന്നിൽ (ഒരുനോക്കു ദൂരത്തിൽ )ദൃഷ്ടി പതിപ്പിച്ചു നടക്കണം.രാത്രിയിൽസഞ്ചരിക്കേണ്ടതായി വന്നാൽ വടിയും തലക്കെട്ടും ധരിച്ചുകൊണ്ടു നടക്കണം. 12. ആൽത്തറ, പൂജ്യവ്യക്തികൾ, കൊടിമരം, നീചന്മാരായ വ്യക്തികൾ ഇവരുടെ നിഴലിനെ മറികടന്നു പോകരുത്. ചരൽ, മൺകട്ട, ബലിയിടുന്ന സ്ഥലം, കുളിക്കുന്ന സ്ഥലം ഇവയെയും ചവിട്ടി കടന്നുപോകരുത്. കൈകൾ കൊണ്ട് നദി നീന്തിക്കടക്കാൻ തുനിയരുത്. അഗ്നികുണ്ഠത്തിനടുത്തു പോയി നില്ക്കരുത്. സുസ്ഥിതിയെപ്പറ്റി (good condition or safety) സംശയമുള്ള വഞ്ചിയിലും വൃക്ഷത്തിലും വാഹനത്തിലും കയറാൻ പാടില്ല.ഇതെല്ലാം കാലാനുസൃതമായി വ്യവച്ഛേദിച്ച് മനസ്സിലാക്കിഅനുഷ്ഠിക്കേണ്ടതായ വിധികളാണ്.ശാരീരികവും മാനസികവും ആത്മീയവുമായ സ്വാധീനങ്ങൾഇത്തരംപ്രവൃത്തികൾ കൊണ്ട് ഉണ്ടാവാമെന്നതിനാൽ നിസ്സാരവല്ക്കരിക്കരിക്കാൻ പാടില്ല. 13. മുഖം മറയ്ക്കാതെ തുമ്മുകയും പൊട്ടിച്ചിരിക്കുകയും കോട്ടുവായിടുകയും ചെയ്യരുത്. മൂക്കിൽ വിരലിട്ടു തിരിക്കുകയുംമറ്റും പാടില്ല. വിരൽ കൊണ്ട് മണ്ണിൽ വരച്ചുകൊണ്ടിരിക്കരുത്. അവയവങ്ങൾ ശരിയായാവിധത്തിലല്ലാതെ വെച്ചുകൊണ്ട് ഒന്നും ചെയ്യരുത്. ഏറെ നേരം കുത്തിയിരിക്കാനും പാടില്ല. സഹസ്രാബ്ദങ്ങൾക്ക് മുൻപ് എഴുതിവെച്ച ഈ വിധികൾ കൊറോണ വൈറസ് ബാധയുടെ സമയത്ത് നിർബന്ധമായും അനുഷ്ഠിക്കപ്പെടേണ്ട വിധിയായി മാറിയിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 14. ദേഹം കൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ചെയ്യുന്ന പ്രവൃത്തികൾ ക്ഷീണമുണ്ടാകുന്നതിനു മുൻപായി നിറുത്തി വയ്ക്കണം. കാല് മേല്പോട്ടാക്കി വെച്ചുകൊണ്ട് ഏറെ നേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. രാത്രിയിൽ മരത്തിന്റെ ചുവട്ടിൽ പ്പോയി ഇരിക്കരുത്. അതുപോലെ മൂന്നുംകൂടിയ വഴി (മുക്കവല ), ആൽത്തറ, നാൽക്കവല, ദേവാലയം ഇവിടങ്ങളിലും രാത്രിയിൽ പോയി ഇരിക്കരുത്. വധസ്ഥലം, ആൾപാർപ്പില്ലാത്ത വീട്, ശ്മശാനം എന്നീ സ്ഥലങ്ങളിൽ പകൽ സമയത്തും പോയി ഇരിക്കാൻ പാടില്ല. 15. സൂര്യനെ നഗ്നനേത്രങ്ങൾക്കൊണ്ട് യാതൊരു കാരണവശാലും നോക്കരുത്. തലയിൽ വെച്ച് ചുമടെടുക്കരുത്. തീരെ ചെറുതുംതിളങ്ങിക്കൊണ്ടിരിക്കുന്നതും അശുചിയായതും മനസ്സിന് ഇഷ്ടമില്ലാത്തതും തുടർച്ചയായി നോക്കിക്കൊണ്ടിരിക്കരുത്. മദ്യംവിൽക്കുക, ഉണ്ടാക്കുക,കൊടുക്കുക, കുടിക്കുക ഇവയൊന്നും ചെയ്യാൻ പാടില്ല. (മദ്യം രാജസമായ പാനീയമാണ്. ഇതിന്റെ ഉപയോഗം മനസ്സിന്റെ സാത്വികഭാവം നഷ്ടപ്പെടുത്തും എന്നതിനാലാണ് ഇങ്ങനെയൊരു വിധി പറഞ്ഞിരിക്കുന്നത്. കൂടാതെ മദ്യം വിഷത്തിന്റെ ഗുണങ്ങൾ എല്ലാം ഉള്ള വസ്തുവാണ്. ഇതിന്റെ ഉപയോഗം ശരീര നാശത്തിനു കാരണമാകും ). 16. കിഴക്കൻ കാറ്റ്, വെയിൽ, പൊടി, മഞ്ഞ്, കൊടുങ്കാറ്റ് ഇവയെയും ശരീരത്തെ നേരെയല്ലാതാക്കി വെച്ചുകൊണ്ട് ചെയ്യുന്ന തുമ്മൽ, ഏമ്പക്കം, ചുമ, ഉറക്കംആഹാരം,മൈഥുനം(intercourse)ഇവയെയും ഒഴിവാക്കണം.നദീതീരത്തുപോയികാറ്റുകൊള്ളാനിരിക്കരുത്. രാജാവിന്റെ അപ്രീതി സാമ്പാദിച്ചവർ (ഇന്നത്തെ കാലഘട്ടത്തിൽ, സമൂഹത്തിൽ പ്രാമാണ്യമുള്ളവരുടെ വെറുപ്പു സമ്പാദിച്ചവർ എന്നു കണക്കാക്കാം ), ദുഷ്ടമൃഗങ്ങൾ, വിഷപ്പല്ലുള്ള ജന്തുക്കൾ, കൊമ്പുള്ള മൃഗങ്ങൾ, ഇവയുടെയൊന്നും അടുത്തു പോകരുത്. ഹീനന്മാരും കുലീനത്വമില്ലാത്തവരും അതിസാമർക്കാരുമായിട്ടുള്ളവരുമായുള്ള സഹവാസം പാടില്ല. നല്ലവരായവ്യക്തികളുമായി കലഹിക്കാൻ പോകരുത്. സന്ധ്യാസമയത്തു ഭക്ഷണം കഴിക്കുക, സ്ത്രീസേവ ചെയ്യുക, ഉറങ്ങുക, പഠിക്കുക, വിചാരപ്പെട്ടിരിക്കുക ഇവയൊന്നും ചെയ്യാൻ പാടില്ല. ശത്രുക്കൾ തരുന്ന ആഹാരം, ആൾക്കൂട്ടത്തിൽ വിളമ്പുന്ന ആഹാരം, വിധിപ്രകാരമല്ലാതെ യും അശുചിയായും പാകം ചെയ്ത ആഹാരം, വേശ്യകൾ, കച്ചവടക്കാർ ഇവ വെച്ചുവിളമ്പുന്ന ആഹാരം ഇവയൊന്നും കഴിക്കാൻ പാടില്ല. (ഇവയുടെയൊക്കെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനാലും അമംഗളമാകുമെന്നതിനാലുമാണ് മേൽപ്പറഞ്ഞ വിധിനിഷേധമെന്നു ഗ്രഹിക്കേണ്ടതാണ് ). ശരീരംകൊണ്ടും, മുഖംകൊണ്ടും, നഖംകൊണ്ടും താളം പിടിക്കരുത്. കൈയും മുടിയും കുടയരുത്. വെള്ളം, അഗ്നി, പൂജ്യവ്യക്തികൾ ഇവയുടെ ഇടയിലൂടെ കടന്നു പോകരുത്. ശവം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ഏൽക്കരുത്. മദ്യത്തിൽ അത്യാസക്തി പാടില്ല. സ്ത്രീജനങ്ങളുടെ അടുത്തുള്ള അമിതമായ വിശ്വാസവും സ്വാതന്ത്ര്യവും നല്ലതല്ല. (പ്രത്യേകിച്ചും ദുർന്നടത്തകളായും ഭർത്താവ് ഉപേക്ഷിച്ചവളായുമിരിക്കുന്ന സ്ത്രീകൾ എന്നു ഗ്രഹിക്കണം ). 17. ആചാര്യൻ എല്ലാ സദാചാരങ്ങളെയും “ആചാര്യ:സർവചേഷ്ടാസു ലോക എവഹി ധീമത:”എന്നു പറഞ്ഞുകൊണ്ട് ഉപസംഹരിക്കുന്നു. ബുദ്ധിയുള്ളവന് ലോകം തന്നെയാണ് ആചാര്യൻ. പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങൾ നോക്കിക്കണ്ട് പരീക്ഷിച്ചറിഞ്ഞ് ഉചിതമായതിനെ സ്വീകരിക്കുകയെ ആവശ്യമുള്ളു. സത്യാന്വേഷണബുദ്ധിയാന് ഇക്കാര്യത്തിൽ ആവശ്യം. ദിനചര്യയുടെ ആരംഭത്തിൽ, ബ്രാഹ്‌മമുഹൂർത്തത്തിൽ ഉണരണമെന്ന് പറഞ്ഞിരിക്കുന്നു. പ്രഭാതത്തിൽ ഉണർന്ന് കളഗാനമുതിർക്കുന്ന പക്ഷികൾ മനുഷ്യന് നല്ലപാഠമാണു നൽകുന്നത്. അജീർണം ബാധിച്ച മൃഗങ്ങൾ ആഹാരം കഴിക്കാതെ പ്രവൃത്തികളൊന്നും ചെയ്യാതെ വെറുതെ കിടന്നു വിശ്രമിക്കുന്നത് നാം കാണാറുള്ളതാണ്. ഉപവാസത്തിന്റെ പ്രാധാന്യമാണ് ഇതിൽനിന്നും നാം പഠിക്കേണ്ടത്. ഇതുപോലെ ബുദ്ധിമാനായ മനുഷ്യൻ ലോകത്തെ നോക്കിക്കണ്ട് സദാചാരപരിശീലനം സാധിക്കേണ്ടതാണ്. ഏറ്റവും ചെറിയ ജീവികളായ ഏറുമ്പുകളുടെ അച്ചടക്കശീലം പോലും മനുഷ്യന് അനുകരണീയമായിരിക്കുന്നു. 18. കരുണകൊണ്ട് മനസ്സിന് അലി വുണ്ടായിരിക്കുക, പാത്രമറിഞ്ഞു ദാനം ചെയ്യുക, ശരീരവുംവാക്കും മനസ്സും അടക്കിവെച്ചുകൊള്ളുക, അന്യരുടെ കാര്യങ്ങളിൽ തന്റെ കാര്യത്തിലെന്നവണ്ണം ശ്രദ്ധയുണ്ടായിരിക്കുക ഇവയെല്ലാം ഉത്തമമായ സദാചാരങ്ങളാകുന്നു. അവസാനമായി ആചാര്യൻ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “നക്തം ദിനാനി മേ യാന്തി കഥം ഭൂതസ്യ സമ്പ്രതി, ദു:ഖഭാക് ന ഭവത്യേവം സദാ സന്നിഹിത സ്മൃതി:” മനുഷ്യൻ സുഖം വേണമെന്നും ദു:ഖംഉണ്ടാകരുതെന്നുംആഗ്രഹിക്കുന്നു. ഇതിനു വേണ്ടത് സൽക്കർമ്മങ്ങൾഅനുഷ്ഠിക്കുകയുംനിഷിദ്ധമായത്ചെയ്യാതിരിക്കുകയുമാണ്. മനുഷ്യൻ ഓരോ പ്രവൃത്തിചെയ്യുമ്പോഴുംഅതിൽത്തന്നെവേണ്ടത്രശ്രദ്ധനൽകിക്കൊണ്ടു ചെയ്യുന്നതായാൽ ധർമ്മാധർമ്മവിവേചനം എളുപ്പം സാധ്യമാകും.ഇത്ദു:ഖമുണ്ടാകാതിരിക്കുവാനുള്ളഎളുപ്പവഴിയായി മാറുകയുംചെയ്യും.ഇങ്ങനെസദാചാരങ്ങൾ അനുഷ്ഠിച്ചു കഴിയുന്ന വ്യക്തികൾക്ക് ദീർഘായുസ്സ്, ആരോഗ്യം, ഐശ്വര്യം, കീർത്തി എന്നിവയും അവസാനമായി നിത്യ ലോകവും പ്രാപിക്കാൻകഴിയുന്നു.

====വാതപ്രകൃതിയുടെ ലക്ഷണം.   ============                                 വാത പ്രകൃതിക്കാരായ മനുഷ്യർ ദോഷസ്വഭാവത്തോടു കൂടിയവരും പരുപരുത്തതും എളുപ്പം പൊട്ടിപ്പോകുന്നതുമായ മുടിയോടു കൂടിയവരും തണുപ്പ് ഇഷ്ടപ്പെടാത്തവരും ചഞ്ചലമായ ധൈര്യം ഓർമ്മ, ബുദ്ധി, പ്രവൃത്തികൾ, സ്നേഹം, ദൃഷ്ടി, നടപ്പ് എന്നിവയോടു കൂടിയവരും വായാടികളുമായിരിക്കും. ദഹനശക്തി, ബലം,ആയുസ്സ്, ഉറക്കവും കുറഞ്ഞവരായിരിക്കും. സംസാരം തളർന്നതും തടഞ്ഞും മുറിഞ്ഞുമുള്ള വാക്കുകളോടെയുമായിരിക്കും നാസ്തികന്മാരും വളരെയധികം ഭക്ഷിക്കുന്നവരുമായിരിക്കും. വിലാസമായി നടക്കുകയും പാട്ട്, ചിരി, നായാട്ട്, കലഹം എന്നിവ ഇഷ്ടപ്പെടുന്നവരുമായിരിക്കും. മധുരാമ്ലലവണരസങ്ങളും ചൂടുള്ളതും ഇഷ്ടപ്പെടുകയും അവ കഴിച്ചാൽ സുഖമുണ്ടായിരിക്കുകയും ചെയ്യും. മെലിഞ്ഞു നീണ്ട ആകൃതിയായിരിക്കും. നടക്കുമ്പോൾ ഞൊട്ടയൊടിയുന്ന ശബ്ദം കേൾക്കും. ഒന്നിലും ഉറപ്പ് ഉണ്ടായിരിക്കുകയില്ല. ജിതേന്ദ്രിയന്മാരായിരിക്കില്ല. ശേഷ്ഠത കുറവായിരിക്കും. ഭാര്യമാർക്ക് പ്രിയമുണ്ടായിരിക്കില്ല. അധികം സന്താനങ്ങളുള്ളവരായിരിക്കാൻ സാധ്യതയുണ്ട്. കണ്ണുകൾ ഉരുണ്ടതും ധൂസരവും മയമില്ലാത്തതും ഭംഗി കുറഞ്ഞതും ജീവനില്ലാത്ത പോലെയുള്ളതും ഉറങ്ങുമ്പോൾ തുറന്നു വെച്ച മാതിരിയുള്ളതുമായിരിക്കും. ഉയരങ്ങളിൽ കയറുന്നതായി സ്വപ്നം കാണും. ഭാഗ്യം കുറഞ്ഞവരായിരിക്കും. കിടമത്സരം അധികമായിരിക്കും. ഉരുണ്ടു കൂടിയ കാൽവണ്ണയുള്ളവരായിരിക്കും. പട്ടി, കുറുക്കൻ, ഒട്ടകം, കഴുകൻ, എലി, കാക്ക എന്നീ ജീവികൾക്കു സദൃശമായ സ്വഭാവത്തോടു കൂടിയവരായിരിക്കും.

============================ആയുർവേദത്തിലെ സദാചാരവിധികൾ ============================ ആയുർവേദശാസ്ത്രത്തിൽ മനുഷ്യന്റെ ശരീരം, മനസ്, ആത്മാവ് എന്നീ മൂന്നു ഘടകങ്ങൾക്കും തുല്യപ്രാധാന്യമുണ്ട്. അതിനാൽ ആരോഗ്യപരിപാലനത്തിനുവേണ്ട അനേകം സദാചാരവിധികൾ അഷ്ടാംഗ ഹൃദയം മുതലായ ആയുർവേദ ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. അവയിൽ ചിലത് താഴെകൊടുക്കുന്നു.

പ്രജ്ഞാപരാധം (തുടർച്ച )            4. ആരോഗ്യം നശിപ്പിക്കുന്ന വിധം ലൈംഗിക ബന്ധത്തിൽ മുഴുകുക.

5 ഓരോ കാലത്ത് യുക്തമായ കർമ്മമേതെന്ന് മറക്കുക.(തുടരും )

ദോഷപ്രകൃതി (Geneticpredisposition)============((())=============================എല്ലാ മനുഷ്യരും ജന്മനാ ത്രിദോഷങ്ങളിൽഏതിന്റെയെങ്കിലുംആധിക്യത്തോടുകൂടിയവരായിരിക്കും.അതാതുദോഷങ്ങളുടെസ്വഭാവം അവർ പ്രകടിപ്പിക്കും. ഇത് ഒരു രോഗാവസ്ഥയല്ല. ജനനംമുതൽമരണംവരെമാറ്റമില്ലാത്തഅവസ്ഥയാണിത്.ഗർഭോൽപ്പാദനകാരണമായബീജാണ്ഡങ്ങൾ,ഗർഭിണിയുടെആഹാരവിഹാരങ്ങൾ,ഗർഭാശയം ,ആർത്തവകാലംഎന്നിവയിലെല്ലാമുള്ളദോഷധിക്യമനുസരിച്ചു ഏഴു വിധത്തിലുള്ള പ്രകൃതികൾ പറയപ്പെട്ടിരിക്കുന്നു. വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങളിൽ വെച്ച് വാതം കൂടുതൽ പ്രധാനപ്പെട്ടതാണ്. വാതംകൂടുതൽവ്യാപനശീലമുള്ളതുംവേഗത്തിൽപ്രവർത്തിക്കുന്നതും കൂടുതൽ ബലമുള്ളതും മറ്റു രണ്ടുദോഷങ്ങളെയുംകോപിപ്പിക്കുന്നതുംസ്വതന്ത്രമായിപ്രവർത്തിക്കുന്നതുംഅനേകവിധത്തിലുള്ളരോഗങ്ങളെഉണ്ടാക്കുന്നതുമായതിനാൽമൂന്നുദോഷങ്ങളിലും വെച്ചുവാതത്തിന്പ്രാധാന്യമേറുന്നു.

തലമുടി പൂർണ്ണമായും കൊഴിഞ്ഞ് ചികിത്സാക്കായി വന്ന ഒരു യുവതി. മൂന്നു വർഷത്തിലേറെ പല വിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവും കിട്ടിയില്ല. താഴെപ്പറയുന്ന തത്വമനുസരിച്ചാണ് ഞാൻ ചികിത്സ തുടങ്ങിയത്. അസ്ഥിയുടെ മലമാണല്ലോ രോമം. അതുകൊണ്ടുതന്നെ രോമംനഷ്ടപ്പെടുന്നഅവസ്ഥയിൽ അസ്ഥിക്ഷയത്തിനുള്ള ചികിത്സ മതിയാകുമല്ലോ. അസ്ഥിക്ഷയത്തിനുള്ള ചികിത്സയാകട്ടെ, തിക്തസംയുതമായ ക്ഷീര ഘൃതങ്ങൾ.തിക്തകംപാൽക്കഷായവുംതിക്തകഘൃതവുമൊക്കെയാണ് ഈ രോഗിക്ക്കൊടുത്തത്. മുടികൾഉണ്ടാകാൻതുടങ്ങിയപ്പോൾകഠിനമായചൊറിച്ചിൽഅനുഭവപ്പെട്ടതിനാൽ രസസിന്ദൂരം തേനിൽ സേവിപ്പിച്ചു. വാളൻപുളിയില നീരിൽ കാരകിൽ കല്ക്കമായി കാച്ചിയ എണ്ണയാണ് തലയിൽ തേക്കാൻ കൊടുത്തിരുന്നത്. പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം ജീവിതചര്യയിൽ വന്ന മാറ്റം കൊണ്ടാണെന്നു തോന്നന്നു, വീണ്ടും മുടി കൊഴിഞ്ഞു. പ്രായം മധ്യവയസ്സു കഴിഞ്ഞതിനാൽ വീണ്ടും മുടി വരാനുള്ള സാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നു. രോഗിയോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽക്കിടത്തി തക്രധാര ചെയ്തു വിട്ടു. പെട്ടെന്ന് മാറ്റങ്ങളൊന്നും പ്രതീക്ഷിച്ചില്ല. വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ ഈ സ്ത്രീക്ക് നീട്ടി വളർത്തിയ മുടിയുണ്ടായിരുന്നു.

പ്രജ്ഞാപരാധം (തുടർച്ച)             6. മിഥ്യാ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

7. വിനയം ഇല്ലാതാവുക.

8. സദാചാരഭ്രംശം ഉണ്ടാവുക.

9. പൂജ്യന്മാരെ നിന്ദിക്കുക.(തുടരും )

രോഗം ചികിത്സിച്ചു സുഖപ്പെടുത്തുന്നുവെന്നതിനേക്കാൾ ചിലപ്പോഴെല്ലാം ചാരിതാർഥ്യജനകമായി തോന്നാറുള്ളത്, ഗുരുതരമായ ചില രോഗങ്ങൾ മുൻകൂട്ടി മനസ്സിലാക്കി രോഗിയെ യഥാസമയംവിദഗ്ധചികിത്സക്കായി പറഞ്ഞുവിടാൻ കഴിയുമ്പോഴാണ്. അത്തരം കുറെ അനുഭവങ്ങളുണ്ട്. മറ്റുവൈദ്യശാസ്ത്ര മേഖലയിലുള്ളവർക്ക് നമ്മുടെ ശാസ്ത്രത്തോടുള്ള മതിപ്പു വർദ്ധിക്കുന്നതും ഇത്തരം അവസരങ്ങളിലാണ്

പതിവായിട്ട് കഴിക്കാൻ പാടില്ലാത്തആഹാരങ്ങൾ : =========================== തൈര്,ക്ഷാരങ്ങൾ,പുളിപ്പിച്ചുണ്ടാക്കുന്നവ, മെലിഞ്ഞ ജന്തുക്കളുടെ മാംസം, ഉണക്ക മാംസം, പന്നി, കുറിയാട്, പശു, മത്സ്യം, പോത്ത് ഇവയുടെ മാംസം, ഉഴുന്ന്, അമരക്കാ, ചേമ്പ്, താമരവളയം, അരച്ചുണ്ടാക്കിയ പലഹാരങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ,ഉണങ്ങിയ ഇലക്കറി വർഗ്ഗങ്ങൾ, യവകംഎന്ന അരിയുടെ ചോറ്, ശർക്കരപ്പാനി,പച്ചയായ കിഴങ്ങുകൾ ഇവ പതിവായിട്ട് ഉപയോഗിക്കരുത്. ============================ കരിമ്പിൻ നീര്, വാഴപ്പഴം, ചക്കപ്പഴം, മാമ്പഴം, അട, കൊഴുക്കട്ട തുടങ്ങി മധുരവും സ്നിഗ്ദ്ധവുംദഹിക്കാൻതാമസമുള്ളവയുമായആഹാരത്തെആദ്യംഭക്ഷിക്കണം.ഇതിനുവിപരീതമായവ അവസാനവും കഴിക്കണം. അമ്ല ലവണ രസമുള്ളവ മധ്യഭാഗത്തായി ഭക്ഷിക്കണം. ചോറ് മുതലായ ഘനമുള്ള ആഹാരം കൊണ്ട് വയറിന്റെ നാലിൽ രണ്ടുഭാഗം (അര വയർ )നിറക്കണം. ഒരംശം (കാൽ വയർ )പാനീയങ്ങൾ (വെള്ളം, സംഭാരം മുതലായവ )കൊണ്ട് നിറക്കണം. വയറിന്റെ ബാക്കിയുള്ള കാൽ ഭാഗം വായുവിന്റെ സഞ്ചാരത്തിനായി ഒഴിച്ചിടണം.യവം, ഗോതമ്പ് തൈര്, മദ്യം, തേൻ ഇവ കഴിച്ച ശേഷം തണുത്ത വെള്ളം പുറമെ കുടിക്കണം.അരിഅരച്ചുണ്ടാക്കുന്ന പലഹാരങ്ങൾ കഴിച്ച ശേഷം ചെറു ചൂടു വെള്ളമാണ് കുടിക്കേണ്ടത്. ഇലക്കറികൾ, ചെറുപയർ മുതലായവ കഴിച്ചശേഷം തൈരിൻവെള്ളം, മോര് മുതലായ പുളിയുള്ളവ കുടിക്കണം. മെലിഞ്ഞവർക്ക് ലഘു മദ്യങ്ങൾ കുടിക്കാം. തടി അധികമുള്ളവർക്ക് തേൻ ചേർത്ത വെള്ളം നല്ലതാണ്.ശരീര ശോഷത്തിൽ മാംസരസവും, വിശപ്പുകുറഞ്ഞവരിലും മാംസം കഴിക്കുമ്പോഴും മദ്യവും നല്ലതാകുന്നു. രോഗം, ഔഷധ സേവ,വഴിനടപ്പ്,അധികസംസാരം, സംഭോഗം,പട്ടിണികിടപ്പ്,വെയിൽ കൊള്ളൽ,കഠിനാധ്വാനംഇവകൊണ്ട് ക്ഷീണിച്ചിരിക്കുന്നവരിലും ബാലൻമാരിലും വൃദ്ധന്മാരിലും പാൽആഹാരശേഷംകുടിക്കുന്നതുവളരെനല്ലതാണ്.കഴുത്തിനുമുകളിലുള്ള രോഗങ്ങൾ, ശ്വാസം മുട്ടൽ, ചുമ, മറ്റു ശ്വാസകോശ തകരാറുകൾ, സൈനസൈറ്റിസ് എന്നീ രോഗങ്ങളുള്ളവർ അധികം പാനീയങ്ങൾ ഉപയോഗിക്കുന്നത് നന്നല്ല. തിന്നുകയും കുടിക്കുകയും ചെയ്ത ഉടനെ അധികം സംസാരിക്കുക, വഴിനടക്കുക, ഉറങ്ങുക, വെയിലേൽക്കുക, തീകൊള്ളുക, സവാരി ചെയ്യുക, ചാടുക, ഓടുക ഇവയൊന്നും ചെയ്യരുത്.മലമൂത്രങ്ങൾ മുട്ടിയിരിക്കുമ്പോൾ അവ പോക്കാതെ ആഹാരം കഴിക്കരുത്. എമ്പക്കത്തിൽ മുൻപ് കഴിച്ച ആഹാരത്തിന്റെ സ്വാദോഗന്ധമോഉണ്ടായിരിക്കരുത്.നല്ലവിശപ്പ് ഉണ്ടായിരിക്കണം. വായുവിന്സ്തംഭനംഉണ്ടാവരുത്.ഇന്ദ്രിയങ്ങൾക്ക് വിഷയ ഗ്രഹണ സാമർഥ്യം ഉണ്ടായിരിക്കണം. ദേഹത്തിന്ലഘുത്വംഅനുഭപ്പെടണം.ഈഅവസ്ഥകൾഉള്ളപ്പോഴാണ് ആഹാരം കഴിക്കേണ്ടത്. ഇതാണ്ആയുർവേദവിധിപ്രകാരമുള്ള ആഹാര കാലം.🤝

(ഓർമ്മച്ചെപ്പ്‌-തുടർച്ച) കാലിൽകഠിനവേദനയുമായി വന്ന ഒരു പെൺകുട്ടിക്ക് അന്ന് ലഭ്യമായിരുന്ന ആലപ്പുഴ നായക്സ് ലബോറട്ടറിയുടെ ടിങ്ക്ചർ രൂപത്തിലുള്ള സഹചരാദി കഷായം ഒരു കുപ്പി കുടിച്ചതുകൊണ്ടു തന്നെ രോഗം ശമിച്ച അനുഭവം ഓർക്കുന്നു. പിന്നീട് കഷായങ്ങൾ ഹോമിയോമരുന്നുപോലെ സ്പിരിറ്റ്‌ ചേർത്ത് വീര്യവൽക്കരണം (potentise)ചെയ്തെടുത്താൽ കൂടുതൽ ഫലപ്രദമായിരിക്കുമെന്ന തോന്നൽ ഉണ്ടാവാൻ ഈ അനുഭവം കാരണമായിട്ടുണ്ട്.

(പ്രജ്ഞാപരാധം-തുടർച്ച) 10. അറിഞ്ഞു കൊണ്ട് അഹിതമായ കർമ്മങ്ങൾ ആചരിക്കുക.

11. അഹങ്കാരം, ഭീരുത്വം, ഇതികർത്തവ്യതാമൂഢത, കോപം, മോഹം, മാത്സര്യം തുടങ്ങി രജസ്സും തമസ്സും വർദ്ധിക്കുന്നതു കൊണ്ടുണ്ടാകുന്ന സ്വഭാവങ്ങളും കർമ്മങ്ങളും പ്രജ്ഞാ പരാധത്തിൽ ഉൾപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ ഹീന മിഥ്യാ അതിയോഗങ്ങളും രോഗകാരണമാവും. പൊതു സ്ഥലങ്ങളിലെ കൂടിയ ഫ്രീക്വൻസി യിലുള്ള ശബ്ദങ്ങൾ കേൾവി സംബന്ധമായ തകരാറുകൾ ഉണ്ടാക്കും. കരിമരുന്നു പ്രയോഗം മുതലായവ നേത്രേന്ദ്രിയത്തിന്റെ മിഥ്യാ യോഗമാണ്. നാവിന്റെ തൃപ്തിക്കായി ഉണ്ടാക്കുന്ന സ്വാദിഷ്ടമായ പല രസക്കൂട്ടുകളും രസനേന്ദ്രിയത്തിന് അതിയോഗംഉണ്ടാക്കുന്നവയാണ്. എരിവ്, പുളി, മസാല എന്നിവയുടെ ആധിക്യം ഉദാഹരണമാണ്. ഇന്ദ്രിയങ്ങൾ വേണ്ടത്രപ്രവർത്തിപ്പിയ്ക്കാതിരിക്കുന്നതു് ഹീനയോഗമാണ്. ഇതുമൂലം ഇന്ദ്രിയങ്ങൾക്ക് ദൗർബല്യം സംഭവിക്കും.ഋതുഭേദമനുസരിച്ച് രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.ഇതിനു പ്രതിവിധിയായി ഋതുചര്യകൾ വിധിച്ചിട്ടുണ്ട്. കൂടാതെ ദുഷ്ക്കർമ്മങ്ങളുടെ ഫലമായും രോഗങ്ങൾ ഉണ്ടാവാം. സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയാണ് പ്രതിവിധി.

മനുഷ്യൻ ജന്മനാ ദോഷ പ്രകൃതിയുള്ളവനായിരിക്കും. കഫം, പിത്തം, വാതം എന്നിങ്ങനെ മൂന്നു പ്രകൃതിയാണുള്ളത്. കൂടാതെ സമ്മിശ്രപ്രകൃതികളും കാണാറുണ്ട്.

ദോഷപ്രകൃതി -തുടർച്ച

1.കഫ പ്രകൃതി =============== ================ കഫം ചന്ദ്രനുതുല്യംഎന്നുകണക്കാക്കിയിരിക്കുന്നതിനാൽകഫപ്രകൃതിക്കാരൻ സൗമ്യനായിരിക്കും. സന്ധികളും അസ്ഥികളും മാംസവും പ്രത്യേകം വേർതിരിച്ചു കാണാത്തവിധംചേർന്നിരിക്കുന്നതുംമെഴുമെഴുപ്പുള്ളവിധംമാംസംകൊണ്ടു മൂടിയതുമായിരിക്കും. വിശപ്പ്‌, ദാഹം, ദുഃഖങ്ങൾ, ക്ലേശ ങ്ങൾ,ചൂട്എന്നിവകൊണ്ട്ബുദ്ധിമുട്ട്ഉണ്ടാകാത്തവനുംബുദ്ധിയുള്ളവനുംസത്വഗുണംഅധികമുള്ളവനുംസത്യസന്ധനുമായിരിക്കും ഞാഴൽ,കറുക,കുന്തമുന,തെളിമയുള്ള ആയുധം, ഗോരോചന, താമരപ്പൂവ്, സ്വർണം ഇവയിൽ ഒന്നിനുതുല്യമായനിറമുണ്ടായിരിക്കും.ആകർഷകമായനിറമായിരിക്കുമെന്നു സാരം. കാൽമുട്ടോളം തൂങ്ങിനിൽക്കുന്ന കൈകളും വിരിഞ്ഞുതടിച്ചുന്തി നിൽക്കുന്ന മാറിടവും വിശാലമായ നെറ്റിയും ഇടതൂർന്നു കറുത്ത തലമുടിയും ഉള്ളവരായിരിക്കും.ശരീരാവയവങ്ങൾ നല്ലമാർദ്ദവമുള്ളതും നല്ല ഘടനയോടുകൂടി മനോഹരമായ വിധത്തിൽ വേർതിരിഞ്ഞു കാണപ്പെടുന്നതുമായിരിക്കും. നല്ല ഓജസ്, ലൈംഗികശേഷി എന്നിവ കാണും. കൂടുതൽ പുത്രന്മാരും ഭൃത്യന്മാരും ഇവർക്ക് ഉണ്ടായിരിക്കും. ധർമ്മിഷ്ഠന്മാരായിരിക്കും. കഠിന വാക്ക് ഒരിക്കലും പറയുകയില്ല. വല്ലവരോടും വിരോധം തോന്നിയാൽ പുറത്തു പറയാതെ വളരെ നാൾ മനസ്സിൽ വച്ചു കൊണ്ടിരിക്കും. മദയാനയേപ്പോലെ തലയെടുപ്പോടെയായിരിക്കും നടത്തം. മുഴക്കമുള്ള ഘനഗംഭീര ശബ്ദവും നല്ല ഓർമ്മശക്തിയും എന്തു ചെയ്യുന്നതിനും സന്നദ്ധതയും വിനയവും ഉള്ളവനായിരിക്കും.ബാല്യകാലത്തുപോലും അതിയായി കരയുകയില്ല. ഒന്നിനോടും ആസക്തി അധികം ഉണ്ടാവില്ല. കയ്പ്പും ചവർപ്പും എരിവും ഉഷ്ണരൂക്ഷഗുണങ്ങളുമുള്ള ആഹാരമായിരിക്കും ഇഷ്ടപ്പെടുക. കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുകയുള്ളുവെങ്കിലും നല്ല ശരീരബലം ഉണ്ടായിരിക്കും. കണ്ണ്‌ വക്കുചുവന്ന് ദീർഘാവൃത്താകാരമായി വെളുത്ത മിഴിയും കറുത്ത മിഴിയുംവ്യക്തമായികാണാവുന്നവിധം തെളിമയുള്ളതും നനവുള്ളതും ധാരാളം കൺപീലികൾ ഉള്ളതുമായിരിക്കും. സംസാരം കോപം, വിശപ്പ്, ദാഹം വെറുപ്പ് ഇവയെല്ലാം കുറവായിരിക്കും. ദീർഘായുസ്സും വളരെ ധനവും ഉള്ളവനായിരിക്കും. ഭാവിയെ വളരെ ദീർഘമായി കാണുന്നവനും ദാനശീലനും ശുഭാപ്തിവിശ്വാസവും ഭക്തിയുമുള്ളവനുമായിരിക്കും. ഗാംഭീര്യമുള്ളവനും വളരെയധികം കൊടുക്കുന്നവനും ക്ഷമയുള്ളവനും ശ്രേഷ്ഠതയുള്ളവനും അധികമായിട്ടുറങ്ങുന്നവനും വളരെ ആലോചിച്ചുമാത്രം പ്രവർത്തിക്കുന്നവനും ഉപകാരസ്മരണയുള്ളവനുമായിരിക്കും. നേർബുദ്ധിയുള്ളവനും വിദ്വാനുമായിരിക്കും. സുന്ദരനും ലജ്ജയുള്ളവനും ഗുരുഭക്തിയുള്ളവനും ദൃഢമായ സ്നേഹമുള്ളവനുമായിരിക്കും. സ്വപ്നത്തിൽ താമരപ്പൂക്കളും പക്ഷിക്കൂട്ടങ്ങളും നിറഞ്ഞ ജലാശയങ്ങളേയും മേഘങ്ങളേയും കാണുന്നു. ബ്രഹ്മാവ്, രുദ്രൻ ,ഇന്ദ്രൻ, വരുണൻ, ഗരുഡൻ, അരയന്നം, ആന,സിംഹം, കുതിര, പശു, കാള ഇവയുടെയൊക്കെ സ്വഭാവം കഫപ്രകൃതിക്കാരിൽകാണും.

2.പിത്ത പ്രകൃതി: ===============പിത്ത പ്രകൃതിയായിട്ടുള്ളവർ കലശലായ വിശപ്പും ദാഹവുമുള്ളവനായിരിക്കും. ശരീരം മഞ്ഞ നിറത്തിലും ചൂടുള്ളതുമായിരിക്കും. കൈകാലുകളും മുഖവും ചുവന്നിരിക്കും. ശൂരനും അഭിമാനിയും ചെമ്പിച്ച മുടിയുള്ളവനുമായിരിക്കും. പൊതുവിൽ രോമം കുറവായിരിക്കും – ചന്ദനാദി ലേപനങ്ങളും പുഷ്പമാല്യാദികളും അലങ്കാരങ്ങളും ധരിക്കുന്നതിൽ തല്പരനായിരിക്കും.ചാരിത്ര്യശുദ്ധിയും ശുചിത്വവും ആശ്രിത വാത്സല്യവും ഉള്ളവനായിരിക്കും. സാഹസികനും ബുദ്ധി ബലങ്ങളുള്ളവനുമായിരിക്കും. അയഞ്ഞ സന്ധിബന്ധമാംസങ്ങളുള്ളവനായിരിക്കും ശുക്ലവും കാമവും കുറവായിരിക്കും.  സ്ത്രീകൾ അധികം ഇഷ്ടപ്പെടാത്തവരായിരിക്കും. ജരാ നരകൾ എളുപ്പം ബാധിക്കും. മധുര കഷായ തിക്തരസങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും. ചൂടുള്ളതിനെ വെറുക്കും.. എപ്പോഴും വിയർത്തുകൊണ്ടിരിക്കും ശരീരത്തിന് ദുർഗന്ധമുണ്ടാകും. ഈർഷ്യ, കോപം എന്നിവ അധികമായിരിക്കും മിന്നൽ, സൂര്യൻ, തീയ് തുടങ്ങിയവയെ സ്വപ്നം കാണും. ഇവരുടെ കണ്ണുകൾ ചെറുതും ചുവന്നതും എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നതും നേർത്ത ഇമകൾ കുറച്ചു മാത്രമുള്ളതുമായിരിക്കും. തണുപ്പിനെ ഇഷ്ടപ്പെടും. കോപം കൊണ്ടും മദ്യപാനം കൊണ്ടും വെയിലേൽക്കുന്നതു കൊണ്ടും പെട്ടെന്ന് ചുവക്കും. മധ്യമമായ ആയുസ്സ്, ബലം ഇവയോടു കൂടിയവരായിരിക്കും. പണ്ഡിതന്മാരും ക്ലേശങ്ങൾ സഹിക്കാൻ കഴിയാത്തവരുമായിരിക്കും. കടുവാ, കരടി, കുരങ്ങ്,പൂച്ച, യക്ഷൻ ഇവക്കു സമാനമായ സ്വഭാവവിശേഷങ്ങളുണ്ടാകും.

3.വാതപ്രകൃതി:=========(((=====(മുൻപ് വിശദീകരിച്ചു കഴിഞ്ഞു )

മൂന്നു ദോഷപ്രകൃതികളിൽ രണ്ടു ദോഷങ്ങളുടെ ലക്ഷണങ്ങൾ കലർന്നു കണ്ടാൽ അതിനെ ദ്വന്ദ്വ പ്രകൃതിയെന്നും മൂന്നു ദോഷങ്ങളുടെയും ലക്ഷണങ്ങളുണ്ടെങ്കിൽ സമദോഷപ്രകൃതിയെന്നും പറയുന്നു. ഇതിൽ വാതപ്രകൃതി ഏറ്റവും ഗുണം കുറഞ്ഞതും പിത്തപ്രകൃതി മാധ്യമവും കഫപ്രകൃതി ഉത്തമവുമാണ്. സമദോഷപ്രകൃതി ശ്രേഷ്ഠവും ദ്വന്ദ്വ പ്രകൃതി നിന്ദ്യവുമായിരിക്കും. ============================

നല്ല ആഹാര ശീലങ്ങൾ : ============()========= ഭക്ഷണത്തിനു ഉചിതമായ സമയത്ത് കഴിച്ചുശീലിച്ചിട്ടുള്ളതും ശുചിയായിട്ടുള്ളതും ശരീരത്തിന് ഹിതമായിട്ടുള്ളതുമായആഹാരമാണ് ഭക്ഷിക്കേണ്ടത്. നെയ്യ്, എണ്ണമുതലായസ്നിഗ്ധപദാർത്ഥ ങ്ങൾ ചേർന്നതും ദഹിക്കാൻ എളുപ്പമുള്ളതും ചൂടുള്ളതും ആറു രസങ്ങളുള്ളതും എന്നാൽ മധുരരസം അധികമായിട്ടുള്ളതും ദ്രവപ്രായമായിട്ടുള്ളതും (അധികം കട്ടിയാകാത്തത് )ഇഷ്ടപ്പെട്ടതുമായ ആഹാരമാണ് കഴിക്കേണ്ടത്. ശുദ്ധിയുള്ളവരും തന്നോട് സ്നേഹമുള്ളവർ പാകം ചെയ്തു വിളമ്പിത്തരുന്നതുമായ ആഹാരം കുളിച്ച ശേഷമോ അഥവാ കാലും കൈയും മുഖവും കഴുകിയ ശേഷംഅതിഥികൾ,കുഞ്ഞുങ്ങൾ,ശ്രേഷ്‌ഠന്മാർഎന്നിവർക്ക്പ്രത്യേകപരിഗണനനൽകിക്കൊണ്ട്‌ വളർത്തുജന്തുക്കൾക്കുഭക്ഷണംകൊടുത്തോയെന്ന്അന്വേഷിച്ചശേഷംഈശ്വരചിന്തയോടു കൂടി വേണംഭക്ഷണംകഴിക്കാൻ.ദഹനക്കുറവ്മുതലായഅസ്വസ്ഥതകൾ ഉണ്ടാവരുത്. എമ്പക്കത്തിൽ മുൻപുകഴിച്ച ആഹാരത്തിന്റെ സ്വാദ് ഉണ്ടാവാൻ പാടില്ല.വിശപ്പ്‌ ഉണ്ടായിരിക്കണം. പ്രകാശം ഉള്ളിടത്തു ഇരുന്നു ഭക്ഷണം കഴിക്കണം.ആഹാരംകഴിക്കുമ്പോൾഅതിൽത്തന്നെശ്രദ്ധിച്ചിരിക്കണം.ഭക്ഷണംകഴിക്കുമ്പോൾആഹാരസാധനങ്ങളെകുറ്റംപറയുകയുംനിന്ദിക്കുകയുംചെയ്യാൻപാടില്ല.ഭക്ഷണത്തിനിടക്ക് സംസാരിക്കരുത്.അധികം വേഗത്തിലുംഅധികംസാവധാനത്തിലുമല്ലാത്തവിധംഭക്ഷിക്കണം..ഇഷ്ടപ്പെട്ടവ്യക്തികളോട്ഒന്നിച്ചിരുന്നാണ് ആഹാരം കഴിക്കേണ്ടത്. മുടിമുതലായവവീണുകിടക്കുന്നതുംതണുത്തതിന് ശേഷം വീണ്ടും ചൂട്പിടിപ്പിച്ചതുംകഴിക്കരുത്.ഇലക്കറികൾ,പയറുവർഗ്ഗങ്ങൾഎന്നിവ അധികം പാടില്ല. അധികംചൂടും അധികംഉപ്പുമുള്ളവഒഴിവാക്കണം

നിത്യവുംകഴിക്കാവുന്നആഹാരങ്ങൾ :==================== തവിടുള്ള അരി, ഗോതമ്പ്, യവം ഞവരനെല്ലിന്റെഅരി,കാട്ടുജീവികളുടെ മാംസം, നീരാരൽ, അടപതിയൻ, ഇരുവേലി, ഇളയ മുള്ളങ്കി, വാസ്തുചീര, കടുക്ക, നെല്ലിക്കാ, മുന്തിരിങ്ങ, പടവലങ്ങ, ചെറുപയറ്, പഞ്ചസാര,നെയ്യ്, ശുദ്ധജലം, പാല്, തേൻ,മാതള പ്പഴം ഇന്തുപ്പ് എന്നിവയെല്ലാം ദിവസവും കഴിക്കാം. നേത്രബലത്തിനു വേണ്ടി രാത്രിയിൽ നെയ്യും തേനും ചേർത്ത് ത്രിഫലപ്പൊടി നിത്യവും കഴിക്കാവുന്നതാണ് .ആരോഗ്യത്തെനിലനിർത്താൻപര്യാപ്തമായമറ്റ്ആഹാരങ്ങളുംയുക്തിപൂർവംശീലിക്കാവുന്നതാണ്. =========================

വിരുദ്ധാഹാരങ്ങൾ =======((((()))))))========

ശരീരത്തിനുള്ളിൽഎത്തിയശേഷം വിഷതുല്യം ആയിത്തീരുന്ന ആഹാരക്കൂട്ടുകളെവിരുദ്ധാഹാരങ്ങൾ എന്നു വിളിക്കുന്നു.ഇത്തരം വിരുദ്ധാഹാരങ്ങൾകാലക്രമത്തിൽ പലതരം രോഗങ്ങൾക്കും കാരണമായിത്തീരാവുന്നതാണ്. അതിനാൽവിരുദ്ധഹാരങ്ങളെപ്പറ്റി സാമാന്യമായിഅറിഞ്ഞിരിക്കേണ്ടതുണ്ട്. 1.മത്സ്യം മുതലായ ജലജീവികളുടെ മാംസം തേൻ, ശർക്കര, എള്ള്, പാല്, ഉഴുന്ന്, മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയോടുകൂടി കഴിക്കരുത്. 2. പാലും മത്സ്യവും ഒന്നിച്ചു കഴിക്കുന്നതും വിരുദ്ധമാണ്.മത്സ്യങ്ങളിൽ വെച്ച് ചിളീചിമംഎന്ന മത്സ്യം (ചെമ്മീൻ) പാലിനോട് ചേർത്ത് തീരെ കഴിക്കാൻ പാടില്ല 3. പുളിയുള്ളതെല്ലാം പാലിനോട് ചേർന്നാൽ വിരുദ്ധം. 4.പാലിനോട് ചേർത്ത് പഴം കഴിക്കുന്നത്‌ വിരുദ്ധമാണ്. 5. പാലിനോടുകൂടി വരക്, തിന, മങ്കുട്ടപ്പയറ്, മുതിര, ഉഴുന്ന്, അമരക്കാ ഇവ വിരുദ്ധമാണ്. 6. ഇലക്കറികൾ കഴിച്ചതിനു ശേഷം പാൽ കുടിക്കരുത്. 7. കടുകെണ്ണയിൽ വറുത്ത പന്നി മാംസം,മത്സ്യംഎന്നിവവിരുദ്ധമാണ്. 8. തൈര് കൂട്ടി കോഴിമാംസം കഴിക്കരുത്. 9. പാലിനോടുകൂടി ഉപ്പ് കഴിക്കരുത്. 10.മദ്യത്തോടുകൂടിവശളച്ചീരഉപയോഗിക്കരുത്. 11. തൈരോ മോരോ ചേർത്ത് വാഴപ്പഴം വിരുദ്ധമാണ്. 12. ഓട്ടുപാത്രത്തിൽ 10രാത്രി വെച്ചിരുന്നനെയ്യ്ഉപയോഗിക്കരുത്.13.കമ്പിൽകോർത്തുകനലിൽചുട്ടെടുത്ത ഭാസപക്ഷിയുടെ മാംസം നന്നല്ല. 14. മദ്യവും പാൽപ്പായസവുംചേർത്തുപയോഗിക്കുന്നത് വിരുദ്ധമാണ്. 15. തേൻ, നെയ്യ്, വസ, തൈലം, വെള്ളംഎന്നിവ ഒപ്പം തൂക്കത്തിൽ രണ്ടോമൂന്നോ എല്ലാം കൂടിയോ കഴിച്ചാൽവിരുദ്ധം.ഒപ്പമല്ലെങ്കിൽപ്പോലുംതേനുംനെയ്യുംചേർത്തുകഴിച്ചശേഷം പച്ചവെള്ളം മീതെ കുടിക്കുന്നത് വിരുദ്ധമാണ്. 16. പായസത്തിനു മീതെ മന്ഥo(shake)കുടിക്കുന്നത് വിരുദ്ധം. 17.വെള്ളിൽപക്ഷിയുടെമാംസം പന്നി നെയ്യിൽ വറുത്തു കഴിച്ചാൽ മാരകമായവിധത്തിൽവിരുദ്ധമാ ണ്.18.പന്നിമാസവുംമുള്ളൻപന്നിയുടെമാംസവുംഒന്നിച്ചുഭക്ഷിക്കരുത്.19.കടുകെണ്ണയിൽപാകപ്പെടുത്തിയകൂൺവിരുദ്ധമാണ്.20.ചേർക്കുരുസേവിക്കുമ്പോൾഉഷ്ണമായിട്ടുള്ളത് ഉപയോഗിക്കരുത്.21. മീൻവറുത്തനെയ്യിൽപാകപ്പെടുത്തിയതിപ്പലിതിന്നരുത്.22.തിപ്പലി,കുരുമുളക്,തേൻ,ശർക്കരഇവയിലേതെങ്കിലുംചേർത്ത്കരിന്തക്കാളികഴിക്കരുത്.23.മത്സ്യംപാകപ്പെടുത്തിയപാത്രത്തിൽപചിച്ചകരിന്തക്കാളിയുംപാടില്ല.24.ചുക്ക്പാകപ്പെടുത്തിയപാത്രത്തിൽപചിച്ച തോ മറ്റുപാത്രത്തിൽപാകപ്പെടുത്തിയിട്ടുഒരുരാത്രിഇരുന്നുപോയതോആയകരിന്തക്കാളിഭക്ഷിക്കരുത്. വിരുദ്ധ ഭക്ഷണം കൊണ്ടുണ്ടായ ലഘുവായ ഉപദ്രവങ്ങൾക്ക് വില്വാദി ഗുളിക സേവിച്ചാൽ മതിയാവും. ദോഷാധിക്യത്തിൽ വമനം, വിരേചനം തുടങ്ങിയ ശോധന ക്രിയകൾ വേണ്ടിവരും. വിരുദ്ധഭക്ഷണങ്ങൾ വളരെക്കാലമായിശീലിച്ചുവരുന്നതാണെങ്കിൽ പെട്ടെന്ന് നിറുത്താൻ പാടില്ല. നാലിലൊരു ഭാഗം വീതം ക്രമേണ കുറച്ചു കൊണ്ടുവരികയുംആ സ്ഥാനത്ത് ശരീരത്തിന്ഹിതമായആഹാരങ്ങൾ ശീലിച്ചു വരികയും വേണം. നല്ല ആരോഗ്യവുംദഹനശക്തിയുംഉള്ളവർക്കുംവ്യായാമംശീലിക്കുന്നവർക്കുംവിരുദ്ധാഹാരങ്ങൾപെട്ടെന്ന്ശരീരത്തിന്ഹാനിഉണ്ടാക്കിയെന്നുവരികയില്ല.          

വാതപ്രകൃതി ലക്ഷണം :====

വാതപ്രകൃതിക്കാരായ മനുഷ്യർദോഷസ്വഭാവങ്ങൾകൂടുതലുള്ളവരായുംപരുക്കനുംധൂസരവർണ്ണവുമുള്ള(പൊടിപിടിച്ചപോലുള്ള )തലമുടി,ശരീരംഎന്നിവയോടുകൂടിയവരായുംതണുത്തതിൽവെറുപ്പുള്ളവരായുംഉറപ്പില്ലാതെമാറിക്കൊണ്ടിരിക്കുന്നധൈര്യം,ഓർമ്മ,ബുദ്ധി,പ്രവൃത്തികൾ,സ്നേഹം,നോട്ടം,സഞ്ചാരംഎന്നിവയോടുകൂടിയവരായുംവളരെയധികംവിടുവായന്മാരായുമിരിക്കും (സംസാരപ്രിയർ). പിത്തവും ബലവും ജീവിതവും ഉറക്കവും കുറഞ്ഞിരിക്കും.സംസാരിക്കുമ്പോൾപുറപ്പെടുന്നവാക്കുകൾതളർന്നമട്ടിലുംതപ്പിത്തടഞ്ഞമട്ടിലുമായിരിക്കും.നാസ്തികരുംവളരെഭക്ഷിക്കുന്നവരുംഇളകിനടക്കുന്നവരുമായിരിക്കും. പാട്ട്, ചിരി, നായാട്ട്, കലഹംഇവകളിൽ തൽപ്പരരായിരിക്കും. മധുരം, അമ്ലം,ലവണംഎന്നീരസങ്ങളുംചൂടുള്ളവയുംഉപയോഗിച്ചാൽസുഖമുണ്ടായിരിക്കുകയുംഅവ കഴിക്കാൻആഗ്രഹംഉണ്ടായിരിക്കുകയും ചെയ്യും. മെലിഞ്ഞു നീണ്ടശരീരത്തോടുകൂടിയവരായിരിക്കും.നടക്കുമ്പോൾഞൊട്ടയൊടിയുന്ന ശബ്ദം പുറപ്പെടുവിക്കും. ഒന്നിലും ദൃഢതയുണ്ടാവില്ല. ഇന്ദ്രിയജയം കുറവായിരിക്കും. ശ്രേഷ്ഠത(gentleness )ഉണ്ടായിരിക്കില്ല.ഭാര്യമാർക്ക്ഇഷ്ടപ്പെടുന്നവരായിരിക്കില്ല.സന്താനങ്ങൾകൂടുതലുള്ളവരായിരിക്കും.ഇവരുടെനേത്രങ്ങൾമാർദ്ദവമില്ലാതെ അഴുക്കുപറ്റിയമാതിരിയുംവൃത്തത്തിലുമായിരിക്കും.ഭംഗിയുള്ളതായിരിക്കില്ല.മരിച്ചവരുടേതുപോലെയുംഉറങ്ങുമ്പോൾതുറന്നുവെച്ചമാതിരിയുമിരിക്കും.വാതപ്രകൃതിക്കാർപർവതങ്ങളിലുംവൃക്ഷങ്ങളുടെ മുകളിലും ആകാശത്തിലും കയറുന്നതായി സ്വപ്നം കാണും. ധനംകുറഞ്ഞവരുംഅസൂയാലുക്കളുംകളവുള്ളവരുംഉരുണ്ടുകൂടിയകാൽവണ്ണയുള്ളവരുമായിരിക്കും. വാതപ്രകൃതിക്കാർ പട്ടി, കുറുക്കൻ, ഒട്ടകം, കഴുകൻ,എലി, കാക്കഎന്നീജീവികൾക്ക്സദൃശമായസ്വഭാവത്തോടുകൂടിയവരായിരിക്കും.

പിത്തപ്രകൃതി =========== ==================പിത്തമെന്നത് അഗ്നിപോലെ എന്നു പറയപ്പെട്ടിരിക്കുന്നതിനാൽ പിത്തപ്രകൃതിയായവൻ കലശലായദാഹവും വിശപ്പുമുള്ളവനായിരിക്കും.ശരീരംമഞ്ഞനിറത്തിലുംചൂടുള്ളതുമായിരിക്കും. കൈകാലുകളും മുഖവും ചുവന്നിരിക്കും. ശൂരനും അഭിമാനിയുമായിരിക്കും. ചെമ്പിച്ച തലമുടിയുള്ളവനും പൊതുവിൽ രോമങ്ങൾ കുറവുള്ളവനുമായിരിക്കും. മാലകൾ ധരിക്കുന്നതിലും അലങ്കാരങ്ങളിലും ചന്ദനം പൂശുന്നതിലുംതൽപ്പരരായിരിക്കും .ചാരിത്ര്യശുദ്ധിയുംശുചിത്വവുംആശ്രിതാവാത്സല്യവുമുണ്ടായിരിക്കും.വിഭവസമ്പത്തുംസാഹസികതയുംബുദ്ധിബലങ്ങളുംഉള്ളവനായിരിക്കും.ശത്രുക്കൾ പോലും ആശ്രയം തേടിവന്നാൽ സഹായിക്കും. ധാരണാശക്തി കൂടുതൽ ഉള്ളവനായിരിക്കും (Sharp intelligence ).അയഞ്ഞ സന്ധിബന്ധമാംസങ്ങളോടുകൂടിയവനായിരിക്കും. സ്ത്രീകൾക്ക് ഇവരിൽ അത്ര താൽപ്പര്യം ഉണ്ടാവില്ല. ലൈംഗിക താൽപ്പര്യം കുറവായിരിക്കും :അതുപോലെ തന്നെ ശുക്ലത്തിന്റെ അളവും. നര, ജര,കറുപ്പുനിറം എന്നിവ എളുപ്പം ബാധിക്കും. മധുരം, കഷായം,തിക്തംഎന്നീരസങ്ങളുള്ളതുംതണുത്തതുമായഭക്ഷണമായിരിക്കുംഇഷ്ടപ്പെടുക.ചൂടുള്ളതിനെ വെറുക്കും. എപ്പോഴും വിയർത്തുകൊണ്ടിരിക്കും.ശരീരത്തിന് ദുർഗന്ധമുണ്ടായിരിക്കും. സംസാരം, കോപം, വെള്ളദ്ദാഹം, വിശപ്പ്‌,വെറുപ്പ്‌ഇവഅധികമായിരിക്കും.പൂത്തുനിൽക്കുന്ന മുരിക്ക്, പ്ലാശ്മുതലായവൃക്ഷങ്ങൾ,തീപിടുത്തം, ഉൽക്ക പതിക്കുന്നത്, മിന്നൽപിണർ, സൂര്യൻ, അഗ്നി എന്നിവയെ ഉറക്കത്തിൽ സ്വപ്നം കാണും. പിത്തപ്രകൃതിക്കാരുടെ നേത്രങ്ങൾചെറുതുംമഞ്ഞനിറമുള്ളതുംഇളകിക്കൊണ്ടിരിക്കുന്നതുംനേർത്തകുറച്ചുകൺപീലികൾ മാത്രമുള്ളതുംതണുപ്പ്ഇഷ്ടപ്പെടുന്നവയുമായിരിക്കും.കോപിക്കുമ്പോഴുംമദ്യപിക്കുമ്പോഴുംവെയിലേൽക്കുമ്പോഴുംപെട്ടെന്ന്കണ്ണുകൾ ചുവന്നുവരും. ആയുസ്സും ബലവുംമധ്യമായിരിക്കും.പണ്ഡിതന്മാരായിരിക്കും.ക്ലേശങ്ങൾസഹിക്കാൻ മടിയുള്ളവരായിരിക്കും. കടുവ, കരടി, കുരങ്ങ്, പൂച്ച, യക്ഷൻഇവയുടെ സ്വഭാവം ഉള്ളവരായിരിക്കും.

1. എല്ലാ ജീവികളുടെയും എല്ലാ പ്രവൃത്തികളുംസുഖത്തിനായിട്ടുള്ളതാണെന്ന് സർവസമ്മതമാകുന്നു. സുഖമെന്നത് ധർമം കൂടാതെ ഉണ്ടാകുന്നതല്ല. അതുകൊണ്ട് ധാർമികമായി ജീവിക്കേണ്ടത് ആവശ്യമാണ്‌. നല്ല ബന്ധുജനങ്ങളുമായി സഹവസിക്കണം. ചീത്ത ആളുകളുമായി അകന്നിരിക്കുകയും വേണം. 2. കൊലപാതകം, മോഷണം, വ്യഭിചാരം, ഏഷണി പറയുക, കഠിനവാക്കുപറഞ്ഞു ശകാരിക്കുക, കള്ളംപറയുക, അസംബന്ധങ്ങൾ പറയുക, ദ്രോഹവിചാരം, മറ്റുള്ളവരുടെ വസ്തുക്കൾ ആഗ്രഹിക്കുക, ഈശ്വരചിന്തയില്ലായ്മ എന്നീ പാപകർമ്മങ്ങളെ ശരീരം കൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ഉപേക്ഷിക്കണം.ഇവയെ ദശവിധപാപങ്ങൾ എന്നു പറയപ്പെടുന്നു.

“ലോകാ:സമസ്താസുഖിനോ ഭവന്തു “.

============================ സ്വസ്ഥവൃത്തം

ദിനചര്യ(ആയുർവേദവിധി) ============================ പൂർണ്ണ ആരോഗ്യവാനായ വ്യക്തിയെ ആയുർവേദത്തിൽ സ്വസ്ഥൻ എന്നാണ് പറയുന്നത്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾസമങ്ങളായിരിക്കുക, അഗ്നി സമമായിരിക്കുക, ശരീരധാതുക്കൾ, മലങ്ങൾ എന്നിവ സമങ്ങളായിരിക്കുക (ഏറ്റക്കുറച്ചിൽ ഇല്ലാതിരിക്കുക ), ആത്മാവ്, ഇന്ദ്രിയങ്ങൾ, മനസ്സ് എന്നിവ പ്രസന്നമായിരിക്കുക എന്നിവയാണ്സ്വസ്ഥലക്ഷണങ്ങൾ. (രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി,മജ്ജ,ശുക്ലംഎന്നിവധാതുക്കൾ. മൂത്രം, പുരീഷം, സ്വേദം എന്നിവമലങ്ങൾ). ജൈവിക പ്രക്രിയക ശരിയായ വിധത്തിൽ നടക്കുന്നതിന്റെ ഫലമായി തനിക്കു തന്നെ അനുഭവപ്പെടുന്ന സുഖാനുഭവത്തെ ആത്മാവിന്റെ പ്രസന്നത എന്നു പറയപ്പെടുന്നു. ദോഷധാതുമലങ്ങളുടെസമാവസ്ഥയിലുംവിഷമാവസ്ഥയിലുമുള്ള ലക്ഷണങ്ങൾ മുൻപ് വിവരിച്ചിട്ടുണ്ട്. സ്വാസ്ഥ്യം

നിലനിർത്തുന്നതിന് അനുഷ്ഠിക്കേണ്ട വിധികൾ അഥവാ ചര്യകൾ സ്വസ്ഥവൃത്തം എന്നറിയപ്പെടുന്നു. ഇതിൽ ആദ്യത്തേതാണ് ദിനചര്യ.

ദിനചര്യയിൽ ഒന്നാമത്തെ വിധി ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണമെന്നതാണ്.ആരോഗ്യവാനായ ഒരു വ്യക്തി ആയുസ്സിന്റെ രക്ഷയ്ക്കായി അനുഷ്ഠിക്കേണ്ട പ്രധാനചര്യയാണിത്.പുലർച്ചെ മൂന്നു മണി മുതൽ നാലര മണി വരെ ബ്രാഹ്മമുഹൂർത്തമായികണ ക്കാക്കി വരുന്നു.ആധുനിക ശാസ്ത്രരീത്യാ ചിന്തിച്ചാൽ, നിദ്ര പ്രദാനം ചെയ്യുന്ന melatonin തുടങ്ങിയകഫജസ്വഭാവമുള്ളഹോർമോണുകൾപ്രവർത്തിക്കുന്ന രാത്രിയുടെ ആദ്യ യാമത്തിൽ ഉറങ്ങുകയും കോർട്ടിസോൾ, adrenalin തുടങ്ങിയ വാതിക സ്വഭാവമുള്ള സ്രവങ്ങളുടെ പ്രവർത്തനം കൂടുതലായി നടക്കുന്ന അവസാനയാമത്തിന്റെ തുടക്കത്തിൽ എഴുന്നേറ്റ് കർമ്മ നിരതരാവുകയും ചെയ്യുന്നത് ആരോഗ്യകരമായിരിക്കും. തുടർന്ന് വേണ്ടത് ശരീരചിന്തയാണ്. ഇതിൽ പ്രധാനമായ കാര്യം തലേ ദിവസം കഴിച്ച ആഹാരം പൂർണ്ണമായി ദഹിച്ചോയെന്നുപരിശോധിക്കുകയാണ്.അതിനുവേണ്ടത്,ഏമ്പക്കത്തിൽതലേദിവസം കഴിച്ച ആഹാരത്തിന്റെ സ്വാദോ ഗന്ധമോ ഉണ്ടോയെന്നു നോക്കുകയാണ്. ഉണ്ടെന്ന് കാണുകയാണെങ്കിൽ ദഹനപ്രക്രിയ പൂർണ്ണമാകുന്നതു വരെ കിടന്ന് ഉറങ്ങണം. തുടർന്ന് മലമൂത്ര വിസർജ്ജനം നിർവഹിച്ച ശേഷം പല്ലുതേപ്പ് ആണ് വേണ്ടത്. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രാവിലെയും ഭക്ഷണം കഴിച്ച ശേഷവും ഊനുകൾക്ക് കേടു പറ്റാത്ത വിധം മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ലുതേപ്പ് ചെയ്യണം. എന്നാൽ അജീർണ്ണം, ഛർദ്ദി, ശ്വാസംമുട്ടൽ, പനി, ചുമ, അർദ്ദിതം ( facial paralysis ), വെള്ളദ്ദാഹം, വായ്പ്പുണ്ണ്, ഹൃദ്രോഗം, നേത്രരോഗം, ശിരോരോഗം, കർണ്ണരോഗം എന്നിവയുള്ളവർ പല്ലു തേക്കരുത്. അവർ പകരമായി ചൂടുവെള്ളം ഉപയോഗിച്ച് 12 പ്രാവശ്യം കവിൾകൊണ്ട് തുപ്പിയാൽ വായ്ക്ക് ശുദ്ധി വരുന്നതാണ്. അതിനു ശേഷം ഗുണമേന്മയുള്ള സുറുമ കണ്ണിലെഴുതുന്നതു നല്ലതാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇളനീർ കുഴമ്പ് അല്പമായി കണ്ണി ലിറ്റിച്ചാൽ മതിയാവും. അടുത്തതായിനിർവഹിക്കേണ്ടത് നസ്യമാണ്. ഇതിന് അണുതൈലം രണ്ടോമൂന്നോതുള്ളിമൂക്കിലൊഴിച്ചു വലിക്കുക. തുടർന്ന് ഇളം ചൂടു വെള്ളംകൊണ്ട്കവിൾക്കൊള്ളുക. ശുദ്ധമായ എള്ളെണ്ണ വായിൽ ധരിച്ചു കൊണ്ടിരിക്കുന്നത് പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിനു നല്ലതാണ്. ഇരട്ടിമധുരം, മഞ്ഞൾ തുടങ്ങിയ ഉചിതദ്രവ്യങ്ങൾ നെയ്യ് ചേർത്ത് കത്തിച്ച് പുക മൂക്കിൽക്കൂടി വലിച്ചെടുത്ത് വായിൽക്കൂടി പുറത്തുവിടുന്നത് കഫ സംബന്ധമായുണ്ടാകുന്ന ശിരോരോഗങ്ങളെ തടയും. വെറ്റിലയും ചുണ്ണാമ്പും ഏലത്തരി, ജീരകം തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ കൂട്ടിമുറുക്കുന്നത് വായ്ക്ക്ആസ്വാദ്യതയുണ്ടാക്കും.രോഗമുള്ളവരുംരൂക്ഷശരീരമുള്ളവരുംനേത്രരോഗികളുംവിഷബാധയുള്ളവരും ചതവ്, രക്തപിത്തം, തലച്ചുറ്റൽ എന്നിവയുള്ളവരും മദ്യംകഴിച്ചവരുംക്ഷയരോഗികളുംമുറുക്കാൻ പാടില്ല.

എല്ലാ ദിവസവുംദേഹത്ത് എണ്ണ തേച്ചു കുളിക്കുന്നത് തൊലിചുക്കിച്ചുളിയാതിരിക്കാൻ സഹായിക്കും. ക്ഷീണം, വാതം ഇവയെ ശമിപ്പിക്കും. കണ്ണിന്കാഴ്ചശക്തി,ദേഹപുഷ്ടി, ദീർഘായുസ്സ്,നല്ലഉറക്കം,തൊലിക്ക്മാർദ്ദവം,ശരീരത്തിന് ഉറപ്പ് എന്നിവയുണ്ടാക്കും. തലയിൽഎണ്ണതേക്കുന്നതോടൊപ്പം ചെവിയിലുംതുളിക്കേണ്ടതാണ്. ഉള്ളംകാലിലുംഎണ്ണതേക്കണം.കഫംവർദ്ധിച്ചിരിക്കുന്നവരും വമനം, വിരേചനം തുടങ്ങിയ ക്രിയകൾ ചെയ്തിരിക്കുന്നവരും, അജീർണ്ണ രോഗികളും എണ്ണ തേക്കാൻ പാടില്ല. തുടർന്ന് വ്യായാമം ചെയ്യണം. ശരീരത്തിനു ലഘുത്വം,പ്രവൃത്തി ചെയ്യാനുള്ള സാമർത്ഥ്യം, ജഠരാഗ്നിക്കു ദീപന ശക്തി, ദുർമ്മേദസ്സിന്റെ ക്ഷയം, അവയവങ്ങൾക്ക് നല്ല ഉറപ്പ് എന്നിവയെല്ലാം വ്യായാമം കൊണ്ടുണ്ടാകുന്നു. വാതം, പിത്തം എന്നിവ കൊണ്ടുള്ള രോഗങ്ങളുള്ളവനും അജീർണ്ണമുള്ളവനും വ്യായാമം ചെയ്യാൻ പാടില്ല. നല്ല ബലമുള്ള വ്യക്തികൾക്കും പാൽ, മുട്ട, നെയ്യ്, മാംസം തുടങ്ങിയ സ്നിദ്ധമായ ആഹാരം കഴിക്കുന്നവർക്കും ഹേമന്തം, ശിശിരം, വസന്തം എന്നീഋതുക്കളിൽശരീരശക്തിയുടെ പകുതി ഉപയോഗിച്ചുള്ള വ്യായാമമേ ചെയ്യാൻ പാടുള്ളൂ. മറ്റുള്ള കാലങ്ങളിൽ അല്പമായ വിധത്തിലേ വ്യായാമം ചെയ്യാൻ പാടുള്ളു.വ്യായാമം ചെയ്തതിനു ശേഷം ശരീരം സുഖം തോന്നുന്ന വിധം മൃദുവായി തടവുകയും ചെയ്യേണ്ടതാണ്. വ്യായാമം ചെയ്യുന്നത് അധികമായാൽ വെള്ളദ്ദാഹം, ക്ഷയം, തമകശ്വാസം ( Asthma), രക്തപിത്തം (ചോര ഛർദ്ദി ), ക്ഷീണം, തളർച്ച, ചുമ, പനി, ഛർദ്ദിഎന്നീരോഗങ്ങളുണ്ടാകാവുന്നതാണ്.

വ്യായാമം, ഉറക്കിളപ്പ്, വഴി നടപ്പ്, സ്ത്രീസേവ, ചിരി, സംസാരം തുടങ്ങിയ സാഹസകർമ്മങ്ങൾ കൂടുതലായി ചെയ്യുന്നവർക്ക് ക്രമേണ ആരോഗ്യഹാനിയും ശരീര നാശവും ഉണ്ടാകാവുന്നതാണ്. അതിനാൽഇവയെയുക്തിപൂർവമായി മിതമായ വിധത്തിൽ ചെയ്തു കൊള്ളേണ്ടതാണ്.

സ്ഥൂല ശരീരമുള്ളവർക്ക് (obesity) ചെയ്യാൻ അനുയോജ്യമായ ഒരു ക്രിയയാണ് ഉദ്വർത്തനം.ഉഴുന്ന്, ചെറുപയർ, മുതിര തുടങ്ങിയ ധാന്യങ്ങൾ പൊടിച്ച് ശരീരത്തിൽ തേച്ച്, രോമ ഗതിക്ക് വിപരീതമായി തിരുമ്മുന്ന ക്രിയയാണ് ഉദ്വർത്തനം. ഇത് കഫത്തെ ശമിപ്പിക്കും. ദുർമ്മേദസ്സിനെ ഉടച്ചു കളയും. അവയവങ്ങൾക്ക് ഉറപ്പുണ്ടാക്കും. തൊലിക്ക് തെളിച്ചത്തെ കൊടുക്കും. ചൂടുവെള്ളം ഉപയോഗിച്ചു കുളിക്കുന്നത് ബലവർദ്ധകമാകുന്നു. ചൂടുവെള്ളം തലയിൽ ഉപയോഗിക്കുന്നത് തലമുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തെ ഇല്ലാതാക്കും. അഥവാ തലയിൽ ചൂടുവെള്ളം ഉപയോഗിക്കുന്നെങ്കിൽത്തന്നെ വളരെ നേരിയ ചൂടേ ഉപയോഗിക്കാവൂ.

അർദ്ദിതം (facial paralysis), കണ്ണിന്റെ അസുഖം, വായിലുള്ള അസുഖം, ചെവിയുടെ രോഗം, വയറിളക്കം, വയറു വീർപ്പ്, പീനസം (Sinusitis), ദഹനക്കുറവ് എന്നീ രോഗങ്ങളുള്ളവർക്ക് കുളി നിഷേധിക്കപ്പെട്ടിരിക്കുന്നു.

ഒരു പ്രാവശ്യം കഴിച്ച ആഹാരം ശരിയായി ദഹിച്ചു കഴിഞ്ഞ ശേഷമേ അടുത്ത ആഹാരം കഴിക്കാവൂ. പഥ്യമായ (ദോഷങ്ങളില്ലാത്ത )ആഹാരം മിതമായ അളവിൽ കഴിക്കണം. മലമൂത്രാദികളെ ബലമായിട്ടു പോക്കരുത്. ഇത്തരത്തിലുള്ള വേഗങ്ങൾ പോകാൻ മുട്ടിയിരിക്കുമ്പോൾ അതിനെ പോക്കാതെ മറ്റു കാര്യങ്ങൾ ചെയ്യാൻ പുറപ്പെടരുത്. ഒരു രോഗം സുഖപ്പെടാവുന്ന അവസ്ഥയിലായിരിക്കുമ്പോൾത്തന്നെ അതിനെ ശമിപ്പിക്കാൻ വേണ്ട പ്രവൃത്തികൾ ചെയ്യാതെ മറ്റൊന്നുംചെയ്യാൻമുതിരരുത്. =========================== അസാത്മേന്ദ്രിയാർത്ഥസംയോഗം ============================

രോഗകാരണങ്ങളിൽ ഒന്നായി അസാത്മേന്ദ്രിയാർത്ഥ സംയോഗത്തെമുൻപ്സൂചിപ്പിച്ചല്ലോ. ചെവി, കണ്ണ്, തൊലി, നാക്ക്, മൂക്ക് ഇവയാണ് പഞ്ചേന്ദ്രിയങ്ങൾ . ഇവ യഥാക്രമം കേൾവി , കാഴ്ച, സ്പർശം,രുചി, മണം എന്നിവ അനുഭവിക്കുന്നതിന് സഹായിക്കുന്നു. ഇവയെ ഇന്ദ്രിയാർത്ഥങ്ങൾ എന്ന് പറയുന്നു

1.ശ്രവണേന്ദ്രിയം: വളരെ മന്ദമായ സ്വരമോ ദൂരത്തു നിന്നുള്ള ദുർബല ശബ്ദമോ കേൾക്കാൻ ശ്രമിക്കുന്നത് ശ്രവണേന്ദ്രിയത്തിന് ആയാസഹേതുവായിത്തീരുന്നു.ഇതിനെ ശ്രവണേന്ദ്രിയത്തിന്റെ ഹീനയോഗം എന്നുപറയുന്നു. തികച്ചും ശബ്ദരഹിതമായ അന്തരീക്ഷത്തിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നവർക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ

ഉണ്ടാകാവുന്നതാണ്.

ഭയജനകവും പരുഷവുമായ ശബ്ദങ്ങൾ കേൾക്കുന്നത്ശ്രവണേന്ദ്രിയത്തിന്റെ മിഥ്യാ യോഗമാണ്.

കൂടുതൽ ആവൃത്തിയിലുള്ള ശബ്ദങ്ങൾ കേൾക്കുന്നതും ഉച്ചത്തിലുള്ള ശബ്ദങ്ങൾ ദീർഘനേരം കേട്ടുകൊണ്ടിരിക്കുന്നതും കേൾവിയുടെ അതിയോഗമാണ്. വാഹനങ്ങളുടേയും ഉച്ചഭാഷിണികളുടേയുമൊക്കെ ഉച്ചത്തിലുള്ള ശബ്ദം കേൾവിയുടെ അതിയോഗത്തിനു കാരണമാകുന്നു. കേൾവിക്കുറവ്, ഈയർ ബാലൻസ് പ്രശ്നങ്ങൾ മുതലായവക്കു പുറമേ തലച്ചോറിലെ രക്തസ്രാവത്തിനു വരെ അതി ശബ്ദം കാരണമാകാവുന്നതാണ്.

2. സ്പർശനേന്ദ്രിയം (ത്വക് ): തൊലിപ്പുറമെ എണ്ണ തേക്കുക, തിരുമ്മുക മുതലായവയൊന്നും ചെയ്യാതിരിക്കുന്നത് സ്പർശനേന്ദ്രിയത്തിന്റെ ഹീനയോഗമാണ്. രാസവസ്തുക്കൾ, അലർജി, അർബുദജനകങ്ങളായ വസ്തുക്കൾ തുടങ്ങിയവയുമായി ത്വക്കിന് സമ്പർക്കമുണ്ടാകുന്നത് സ്പർശനേന്ദ്രിയത്തിന്റെ മിഥ്യാ യോഗമാണ്.

അധികം ചൂടും തണുപ്പും ഏല്ക്കുന്നതും ക്ഷതമേൽക്കുന്നതുമെല്ലാം സ്പർശനേന്ദ്രിയത്തിന്റെ അതിയോഗമാണ്

3. ചക്ഷുരിന്ദ്രിയം (കണ്ണ്): മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നതും സൂക്ഷ്മമായ വസ്തുക്കളെ ദീർഘനേരം നോക്കിക്കൊണ്ടിരിക്കുന്നതും ചക്ഷുരിന്ദ്രിയത്തിന്റെ ഹീന യോഗമാണ്.

സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കുക, ഭീതിജനകവും അനിഷ്ട്‌വുമായ വസ്തക്കളെ നോക്കുക എന്നിവയെല്ലാം ദർശനേന്ദ്രിയത്തിന്റെ മിഥ്യാ യോഗമാണ്.

അധികം പ്രകാശമുള്ള വസ്തുക്കൾ വീക്ഷിക്കുക ഉദാ: സൂര്യനെ നോക്കുക, വെൽഡിംഗ് നോക്കിയിരിക്കുക, അടുത്തിരുന്ന് ടെലിവിഷൻ, ചലച്ചിത്രം എന്നിവ വീക്ഷിക്കുക തുടങ്ങിയവയെല്ലാം നേത്രേന്ദ്രിയത്തിന്റെ അതിയോഗമാണ്. ഇവയെല്ലാം കാഴ്ചശക്തിക്ക് കേടു വരുത്തും.

4.രസനേന്ദ്രിയം:ആഹാര സാധനങ്ങൾ വേണ്ടത്ര അളവിലും ഗുണത്തിലും രുചിയിലും കഴിക്കാതിരിക്കുന്നതും തീരെ കഴിക്കാതിരിക്കുന്നതും രസനേന്ദ്രിയത്തിന്റെ (നാക്ക്) അയോഗമാണ്.സ്വസ്ഥവൃത്ത ത്തിലെ ആഹാരവിധികൾക്ക് വിരുദ്ധമായ ഭക്ഷണം കഴിക്കുന്നത്‌ രസനേന്ദ്രിയത്തിന് മിഥ്യായോഗമാണ്. ദുഷിച്ചതും മായം കലർന്നതുമായ ആഹാരം കഴിക്കുന്നതും മിഥ്യായോഗമാണ്.

അമിതമായ രസക്കൂട്ടുകൾ ചേർന്നതും അമിത അളവിലുമുള്ള ആഹാരം രസനേ ന്ദ്രിയത്തിന്റെ അതിയോഗമാണ്.

5. ഘ്രാണേന്ദ്രിയം :മണം ഒട്ടും ഏൽക്കാതിരിക്കുന്നതും വളരെ നേരിയ തോതിൽ മാത്രമായിരിക്കുന്നതും ഘ്രാണേ ന്ദ്രിയത്തിന് ഹീനയോഗമാണ്.

ചീഞ്ഞതും ദുഷിച്ചതുമായ ഗന്ധങ്ങൾ ശ്വസിക്കുന്നത് ഘ്രാണേന്ദ്രിയത്തിന് മിഥ്യായോഗമാണ്.

തീക്ഷ്ണ ഗന്ധങ്ങൾ(ഉള്ളി മുതലായവ ), രൂക്ഷ ഗന്ധങ്ങൾ (രാസവസ്തുക്കൾ മുതലായവ )എന്നിവ ഘ്രാണേ ന്ദ്രിയത്തിന് അതിയോഗമുണ്ടാക്കുന്നു.

ഇപ്രകാരമുള്ള ഹീനമിഥ്യ അതിയോഗങ്ങൾ ദോഷകോപത്തിനും അതുവഴിരോഗങ്ങൾക്കും കാരണമായിത്തീരുന്നു.

============================ വേഗധാരണത്തിന് രോഗോൽപ്പത്തിയിലുള്ള പങ്ക്. ============================ശരീരത്തിൽനിന്ന് പുറപ്പെടാൻ മുട്ടിയിരിക്കുന്ന ശാരീരിക പ്രചോദ നങ്ങളെ (Calls of nature)വേഗങ്ങൾ എന്നു പറയുന്നു.അധോവായു, ഊർധ്വവായു(ഏമ്പക്കം ),മലം, മൂത്രം, തുമ്മൽ, വെള്ളദാഹം, വിശപ്പ്‌, ഉറക്കം, ചുമ, എക്കിൾ, കോട്ടുവാ, കണ്ണുനീർ,ഛർദി, ശുക്ലം എന്നിങ്ങനെ 14വേഗങ്ങളാണുള്ളത്.ഇവയെ യഥാസമയംപുറപ്പെടാനനുവദിക്കാതെ തടഞ്ഞു നിർത്തുന്നത് രോഗകാരണമായിത്തീരുന്നു.

അധോവായു തടയുന്നതുകൊണ്ട് വയർവീർപ്പ് (ഗുൽമം ), വയറ്റിൽ നിന്ന് ഉരുണ്ടുകയറ്റം, വേദന, തളർച്ച വാതമൂത്രങ്ങളുടെ തടവ്, കാഴ്ചക്കുറവ്, അഗ്നിമാന്ദ്യം, ഹൃദ്രോഗം എന്നിവയുണ്ടാകുന്നു.

മലം തടുക്കുന്നതുകൊണ്ട് കാൽവണ്ണ ഉരുണ്ടുകയറുക, മൂക്കുവാലുക, തലവേദന, ഏമ്പക്കം, വയറ്റിൽ അരിഞ്ഞു നോവ്, നെഞ്ചടപ്പ്, വായിൽക്കൂടി മലം വരിക എന്നിവയും അധോവായു തടുക്കുന്നത് കൊണ്ടുണ്ടാകുന്ന രോഗങ്ങളും സംഭവിക്കും.

മൂത്രം തടുക്കുന്നതുകൊണ്ട് ദേഹം കഴപ്പ്, മൂത്രക്കല്ല്, അടിവയറ്, ലിംഗം, ഒടി എന്നിവിടങ്ങളിൽവേദന എന്നിവ കൂടാതെ അധോവായു, മലം എന്നിവ തടുത്താലുണ്ടാകുന്ന രോഗങ്ങളും ഉണ്ടാകും.

ഏമ്പക്കംതടുക്കുന്നതുകൊണ്ട് അരുചി, വിറയൽ, ഹൃദയത്തിനും ഉരസ്സിനും പിടുത്തം, വയറുപെരു ക്കം, ചുമ, എക്കിൾ എന്നിവയുണ്ടാകുന്നു.

തുമ്മലിനെ തടുക്കുന്നതുകൊണ്ട് തലവേദന, ഇന്ദ്രിയങ്ങൾക്ക് ബലക്കുറവ്, കഴുത്തിനു പിടുത്തം, ചിറി കോടുന്ന അർദ്ദിതമെന്ന വാതം(facial paralysis)ഇവയുണ്ടാകും.

വെള്ളദ്ദാഹത്തെ തടുക്കുന്നതുകൊണ്ട് മെലിച്ചിൽ, ദേഹം തളർച്ച, ചെവികേൾക്കായ്ക, മയക്കം, തലചുറ്റൽ, ഹൃദ്രോഗം എന്നിവയുണ്ടാകും.

വിശപ്പ്‌ തടുക്കുന്നതുകൊണ്ട് ദേഹം കഴപ്പ്, അരുചി, തളർച്ച, ശരീരം മെലിച്ചിൽ, വയറുനോവ്, തലചുറ്റൽ എന്നിവയുണ്ടാകും.

ഉറക്കം തടുക്കുന്നതുകൊണ്ട് മയക്കം, തലക്കും കണ്ണിനും കനം തോന്നുക, അലസത, കോട്ടുവാ, ദേഹംകഴപ്പ് ഇവയുണ്ടാകും.

ചുമ തടുക്കുന്നതുകൊണ്ട് ചുമ വർധിക്കുകയും ശ്വാസംമുട്ടൽ, അരുചി, ഹൃദ്രോഗം, ശരീരശോഷം, എക്കിൾ ഇവയുണ്ടാകുന്നു.

എക്കിളപ്പ്‌ (കിതപ്പ്)തടയുന്നതുകൊണ്ട് വയറ്റിൽ ഉരുണ്ടുനടപ്പും ഹൃദ്രോഗവും മയക്കവുമുണ്ടാകും.

കോട്ടുവാ തടുക്കുന്നതുകൊണ്ട് തുമ്മൽ തടുത്താലുണ്ടാകുന്ന രോഗങ്ങൾ തന്നെയാണുണ്ടാവുക.

കണ്ണുനീർ(കരച്ചിൽ )തടുക്കുന്നതുകൊണ്ട് പീനസം, നേത്രരോഗം, ഹൃദ്രോഗം, കഴുത്തിനു പിടുത്തം, അരുചി, തലച്ചുറ്റൽ എന്നിവകൂടാതെ വയറുവീർപ്പും ഉണ്ടാകുന്നു.

ഛർദ്ദി തടുക്കുന്നതുകൊണ്ട് വിസർപ്പം, വട്ടപ്പുണ്ണു, കുഷ്‌ഠം, കണ്ണുകടി, വിളർച്ച, പനി, ചുമ, ശ്വാസംമുട്ടൽ, നെഞ്ചുരുക്കം, കരിമുഖം, നീര് എന്നിവയുണ്ടാകുന്നു.

ശുക്ലം തടുക്കുന്നതുകൊണ്ട് ശുക്ലംസ്രവിച്ചുകൊണ്ടിരിക്കുകയും ഗുഹ്യഭാഗത്തു വേദനയും നീരും ജ്വരവും ഹൃദയവേദനയും മൂത്രതടവ്, ദേഹംകഴപ്പ്, വൃദ്ധി (മണിവീക്കം ), അശ്മരി (കല്ല് ), ലൈംഗിക ശേഷിക്കുറവ് എന്നിവയെല്ലാമുണ്ടാകും.

വേഗങ്ങളെതടുക്കുന്നതുപോലെതന്നെ അവയെ ബലമായി പുറപ്പെടുവിക്കുന്നതും(മുക്കി )രോഗകാരണമാണ്. എന്നാൽ മാനസിക വേഗങ്ങളായ ലോഭം, ഈർഷ്യ, ദ്വേഷം, മാത്സര്യം, രാഗം (ആസക്തി )എന്നിവയെല്ലാം തടുക്കപ്പെടേണ്ടവയാണ്. ഇത്തരം മാനസികവികാരങ്ങൾ എല്ലാ രോഗങ്ങൾക്കും മൂലകാരണമായതിനാൽ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്‌.

അണുകൃമികൾ, വിഷം, കാറ്റ്, തീയ് മുറിവ്, ഒടിവ് എന്നിവയും കാമം, കോപം, ഭയം മുതലായവയുംആഗന്തുകരോഗകാരണങ്ങളാകുന്നു.

ദുരാചാരങ്ങൾ ഉപേക്ഷിക്കുക, ഇന്ദ്രിയങ്ങളെ അടക്കിവക്കുക, ഏതുകാര്യത്തിലും ഓർമയുണ്ടായിരിക്കുക, ദേശത്തെയും കാലത്തെയും ആത്മാവിനെയും പറ്റി അറിവുണ്ടായിരിക്കുക. സദാചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുക എന്നിങ്ങനെ ചുരുക്കമായി പറഞ്ഞിരിക്കുന്ന വിധികൾ നിജമായും ആഗന്തുകമായുംഉള്ള രോഗങ്ങൾ ബാധിക്കാതിരിക്കാനും ഉണ്ടായിട്ടുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിനും വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.

എന്നും ഹിതാഹാര വിഹാരങ്ങളെ ശീലിക്കുകയും നല്ലവണ്ണം ആലോചിച്ചു പ്രവർത്തിക്കുകയും ഇന്ദ്രിയവിഷയങ്ങളിൽ ആസക്തി ഇല്ലാതിരിക്കുകയുംദാനശീലമുള്ളവനും സമബുദ്ധിയുംസത്യനിഷ്ഠയും ക്ഷമയും ഉള്ളവനായി അപ്തന്മാരെ (ജ്ഞാനികളെ )അനുസരിച്ച് ജീവിക്കുന്നവർക്ക് രോഗങ്ങൾ ബാധിക്കുകയില്ല. ============================

നിദ്ര (ഉറക്കം ) ============================

ശരീരത്തിന്റെ സുസ്ഥിതിക്കു ആഹാരം എന്നതുപോലെ തന്നെ പ്രധാനമാണ് ഉറക്കം. മനുഷ്യ ജീവിതത്തിൽ സുഖവും ദു:ഖവും പുഷ്ടിയും മെലിച്ചിലും ബലവും ബലക്കുറവും ലൈംഗികശക്തിയും നപുംസകത്വവും അറിവും അറിവില്ലായ്മയും ജീവിതവും മരണവും നിദ്രക്ക് അധീനമാണെന്നാണ് ആചാര്യൻ പറഞ്ഞിരിക്കുന്നത് എന്നതിനാൽ നിദ്രയുടെ പ്രാധാന്യം നമുക്ക് ഊഹിക്കാൻ കഴിയും. അസമയത്തുള്ളതും അധികമായുള്ളതും തീരെ ഇല്ലാതിരിക്കുന്നതുമായ ഉറക്കം മനുഷ്യന്റെ സുഖത്തെയും ആയുസ്സിനെയും നശിപ്പിക്കുന്നതാണ്.ഉറക്കിളപ്പ്‌ രൂക്ഷതയെ ഉണ്ടാക്കുന്നതിനാൽ വാതവർധനമാണ്. പകലുറക്കം കഫത്തെ വർധിപ്പിക്കുന്നതാണ്. പകൽ ഇരുന്ന് ഉറക്കം തൂങ്ങുന്നത് ദോഷകരമല്ല. ക്ഷീണം മാറാൻ കുറഞ്ഞൊന്നു സഹായകമാണ്. വേനൽക്കാലത്തു പകലുറക്കം അത്ര ദോഷകരമല്ല. അധികം സംസാരിക്കുക, സവാരി ചെയ്യുക, വഴിനടക്കുക, മദ്യം കുടിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ചുമടെടുക്കുകതുടങ്ങിയ പ്രവൃത്തികൾ മൂലവും കോപം, ദു:ഖം, ഭയം എന്നിവകൊണ്ടും ക്ഷീണിച്ചിരിക്കുന്നവർക്ക് പകലുറക്കം ദോഷകരമല്ല. ശ്വാസം, എക്കിൾ, അതിസാരം എന്നിവയുള്ളവരും വൃദ്ധന്മാർ, ബാലന്മാർ, ബലഹീനന്മാർക്ഷീണിച്ചിരിക്കുന്നവർ, നെഞ്ചിന് ക്ഷതമേറ്റവർ, ദാഹംകൊണ്ടും വേദനകൊണ്ടും വലഞ്ഞിരിക്കുന്നവർ, അജീർണമുള്ളവർ,ചതവ്,അടി എന്നിവയേറ്റവർ, ഉന്മാദരോഗികൾ എന്നിവർക്കും പകലുറങ്ങി ശീലിച്ചവർക്കും പകലുറക്കം ദോഷകരമായിരിക്കുകയില്ല. ക്ഷീണം മാറാൻ സഹായിക്കുകയും വർധിക്കുന്ന കഫം ധാതുപോഷണമായി ഭവിക്കുകയും ചെയ്യുന്നു.

ഓർമ്മച്ചെപ്പ്(ഡയറിക്കുറിപ്പുകൾ)============================

ചികിത്സാനുഭവങ്ങൾ: ———==——-===———

കോട്ടക്കൽ ആയുർവേദ കോളേജിലെ പഠനം കഴിഞ്ഞു് 1980 മുതൽ ഞാൻ ചികിത്സാ വൃത്തി ആരംഭിച്ചു. തുടർന്ന് 5 വർഷം സ്വന്തമായ നിലയിലാണ് പ്രാക്ടീസ് ചെയ്തത്. പിന്നീട് 1985 ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു.

പ്രാക്ടീസിന്റെ ആദ്യ കാലഘട്ടത്തിൽ കാലുകൾക്ക് വളരെക്കാലമായി കഠിനമായ മരവിപ്പുള്ള ഒരു സ്ത്രീയെ ചികിത്സിച്ചത് ഓർക്കുന്നു. റബ്ബർ എസ്റ്റേറ്റിൽ തൊഴിലാളിയാണ്. വളരെയധികം ചികിത്സകൾ കഴിഞ്ഞു വന്നതാണ്. പരിശോധനകൾക്കു ശേഷം, നിക്കോട്ടിൻ രക്‌തത്തിൽ കലർന്നിട്ടായിരിക്കുമോയെന്ന സംശയത്തിൽ പുകവലിക്കാറുണ്ടോയെന്ന് രോഗിയായ സ്ത്രീയോടു ചോദിച്ചു. ഇല്ലയെന്ന് രോഗി പെട്ടെന്ന് മറുപടി പറഞ്ഞെങ്കിലും, കൂടെയുണ്ടായിരുന്ന സ്ത്രീ രോഗിയുടെ കൂടിയ അളവിലുള്ള പുകയില തീറ്റയെപ്പറ്റി അറിയിച്ചു.പുകയിലയിലെ നിക്കോട്ടിന് രക്തക്കുഴലുകളെ ചുരുക്കുന്ന സ്വഭാവമുണ്ടെന്നും അതുകൊണ്ട് പുകയിലതീറ്റ നിർത്തണമെന്നും നിർദ്ദേശിച്ചു. കുറഞ്ഞ ചികിത്സകൾ കൊണ്ടു തന്നെ രോഗം ഭേദമായി.

മറ്റൊരു യുവതിയായ സ്ത്രീ വളരെക്കാലമായുള്ള വയറിളക്കം, ശരീരശോഷം, ശ്വാസംമുട്ടൽ, വാതരോഗങ്ങൾ എന്നിവയെല്ലാമായി എന്നെ സമീപിച്ചു. മിക്കവാറും ആഹാരങ്ങൾ,പ്രത്യേകിച്ചു മാംസാഹാരങ്ങൾ കഴിച്ചാൽ തുടർച്ചയായി വയറിളകും. അതിനാൽത്തന്നെ ശരീരം വളരെയധികം ക്ഷീണിച്ചു പോയി. മുൻപ് വളരെയധികം ചികിത്സകൾ നടത്തിയിട്ടുണ്ട്. ശമനമൊന്നും കാണാതെയാണ് എന്റെ അടുക്കൽ വന്നത്. രോഗവിവരങ്ങൾ അന്വേഷിച്ച കൂട്ടത്തിൽ രോഗിയുടെ ഉറക്കക്കുറവും ശ്രദ്ധയിൽപ്പെട്ടു. പലപ്പോഴും ഭീകരരൂപിയായ ഒരു കറുത്ത പൂച്ച ഉപദ്രവിക്കാൻ വരുന്നതായി സ്വപ്നം കാണുന്ന വിവരവും അറിയിച്ചു. ഇത് രോഗ നിർണ്ണയത്തിലേക്കുള്ള ഒരു സൂചകമായിത്തോന്നി. ഉപബോധ മനസ്സിൽ മറഞ്ഞു കിടക്കുന്ന എന്തെങ്കിലും കണ്ടേക്കും. പഴയ കാല ഓർമ്മകളിലേക്ക് രോഗിയെ നയിക്കാൻ കഴിഞ്ഞപ്പോൾ ചെറുപ്പകാലത്തുണ്ടായ ഒരു പീഡനശ്രമം ഓർമ്മയിൽ വന്നു .പീഡനം നടന്നില്ലെങ്കിൽ ക്കൂടി അന്ന് വളരെയധികം പരിഭ്രമിച്ച് അലറിവിളിച്ച് ഓടി. പിന്നീട് എല്ലാം മറന്നിരുന്നു. ഉപബോധമനസ്സിൽ മറഞ്ഞു കിടന്ന ഈ ഓർമ്മ വീണ്ടും തെളിച്ചെടുക്കാൻ കഴിഞ്ഞപ്പോൾ രോഗിയുടെ പേടിസ്വപ്നം കാണൽ ഇല്ലാതാവുകയും പിന്നീടുള്ള ചികിത്സകൾ വളരെപ്പെട്ടെന്ന് ഫലം കാണുകയും ചെയ്തു. 40 വർഷത്തിനുശേഷം കാണുമ്പോഴും ഈ വ്യക്തി സാമാന്യം നല്ല ആരോഗ്യത്തോടെയിരിക്കുന്നു.എന്തു ഭക്ഷണം കഴിക്കുന്നതിനും കുഴപ്പമില്ല. ഉറക്കമുണ്ട്.

മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ച വിദേശത്തു ജോലിയുള്ള ഒരു സ്ത്രീയും ഇപ്രകാരം ചെറുപ്പത്തിലുണ്ടായ പീഡനകഥ പറയുകയുണ്ടായിട്ടുണ്ട്. ഇതിൽ നിന്നുണ്ടായ മാനസിക സംഘർഷവും അവർ വെളിപ്പെടുത്തുകയുണ്ടായി. ഈ രോഗത്തിനും മേൽപ്പറഞ്ഞ സംഭവം കാരണമായിക്കൂടെന്നില്ല. “ഭയാദ്വാതം” എന്നാണല്ലോ! ഭയം കൊണ്ട് വാതരോഗങ്ങൾ ഉണ്ടാവാമെന്നാണ് പറഞ്ഞിരിക്കുന്നത്.

അതി കഠിനമായ നടുവുവേദനയും കാലുവേദനയുമുള്ള ഒരു ഗൃദ്ധസി രോഗിക്ക് ഗുൽഗുലുതിക്തകഘൃതം കൊണ്ട് സ്നേഹപാനം ചെയ്ത് സുഖപ്പെട്ട വിവരവും ശ്രദ്ധാർഹമാണ്. കിടന്നകിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഗുൽഗുലുതിക്തകഘൃതം കൊണ്ട് സ്നേഹപാനം പുരോഗമിക്കുമ്പോൾ രോഗിയുടെ മൂത്രം വളരെക്കുറഞ്ഞ് കടും മഞ്ഞ നിറത്തിലായതും തുടർന്ന് മല്ലി വെള്ളം ധാരാളം കുടിപ്പിച്ച് മൂത്രത്തിന്റെ നിറവ്യത്യാസം മാറിയതും സ്നേഹപാനം നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും തുടർന്നുള്ള സ്വേദനം, വസ്തി എന്നിവ കൊണ്ട് നടുവുവേദന പൂർണ്ണമായും സുഖപ്പെട്ടതും ശ്രദ്ധേയമായ ഒരു ചികിത്സാനുഭവമായിരുന്നു.

പ്രസ്തുത രോഗിക്ക് യോഗരത്നാകാരത്തിലെ ഗൃധ്രസി ചികിത്സയിൽപറയുന്നതനുസരിച്ച് ആവണക്കിൻകുരു പാലിൽ പുഴുങ്ങിയരച്ച് ഇട്ടപ്പോൾ ഞരമ്പിലെ വേദനക്ക് സദ്യ:ശമനം ലഭിച്ചതും ഓർക്കുന്നു.

ഇനി പറയാൻ പോകുന്നത് നൂറുവയസ്സ് പ്രായമുള്ള ഒരു വ്യക്തിയെപ്പറ്റിയാണ്. ബിസിനസുകാരനാണ്. ഇപ്പോൾ മക്കളാണ് ബിസിനസ് നോക്കി നടത്തുന്നതെങ്കിലും ഈ വൃദ്ധ പിതാവിന്റെ ഉപദേശം എല്ലാ ക്കാര്യങ്ങളിലുമുണ്ട്. പ്രായമായെങ്കിലും ബുദ്ധിക്ക് യാതൊരു കോട്ടവുമില്ല. നല്ല തെളിഞ്ഞ ഓർമ്മശക്തി . ഏതാണ്ട് 15വർഷം മുൻപ് കർക്കടകത്തിലെ സുഖചികിത്സ വേണമെന്നാവശ്യപ്പെട്ടാണ് എന്നെ സമീപിച്ചത്.അന്വേഷിച്ചപ്പോൾ എല്ലാ കർക്കിടക മാസത്തിലും പ്രസിദ്ധമായ ഏതെങ്കിലും ആയുർവേദാശുപത്രിയിൽ താമസിച്ച് പിഴിച്ചിൽ, കിഴി തുടങ്ങിയ ചികിത്സകളൊക്കെ ചെയ്യാറുണ്ട് – രോഗി പറയുന്ന ചികിത്സ ചെയ്തു കൊടുക്കുന്ന പതിവ് എനിക്കില്ല. അദ്ദേഹത്തോട് തലക്ക് ഒരു ധാര ചെയ്യണമെന്നാണ് ഞാൻ നിർദ്ദേശിച്ചത്.അക്കൊല്ലം ചെയ്തത് തക്രധാരയായിരുന്നു. അല്പം ഉറക്കക്കുറവുള്ളതു കൊണ്ടാണ് തക്രധാര നിശ്ചയിച്ചത്. തുടർന്ന് ഞവരക്കിഴി ചെയ്തെന്നാണ് ഓർമ്മ ഏതായാലും കക്ഷിക്ക് ‘തലക്കുള്ള ധാര’വളരെ ഇഷ്ടപ്പെട്ടു. തുടർന്നുള്ള കൊല്ലങ്ങളിൽ ധാര നിർബന്ധമായും വേണമെന്ന് രോഗി തന്നെ ആവശ്യപ്പെടാൻ തുടങ്ങി. അടുത്ത വർഷം ക്ഷീരബല തൈലം കൊണ്ടുള്ള ധാരയാണ് ചെയ്യ്തത്. ഓർമ്മശക്തി, ഉറക്കം, മറ്റു ശാരീരികമാനസിക വ്യാപാ രങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ചികിത്സക്കുശേഷം അദ്ദേഹത്തിന്റെ വെട്ടിത്തിളങ്ങിയിരുന്ന കഷണ്ടിത്തലയിൽ അവിടെയുമിവിടെയുമായി രോമം കിളിർത്തുവന്നിട്ടുള്ളത് രോഗി തന്നെ കാണിച്ചു തന്നപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.ആരോഗ്യപരിപാലനകാര്യത്തിൽമാതൃകയാക്കേണ്ട ഒരുവ്യക്തിയാണെന്നാണ് ഇദ്ദേഹത്തെപ്പറ്റി

ലിവർ സിറോസിസ് ചികിത്സ – ആയുർവേദ വീക്ഷണം.

                  – ഡോ.പി.എൽ.ജോസ്

               റിട്ട: സീനിയർമെഡിക്കൽ                      ആഫീസർ,തൊടുപുഴ .

     ആയുർവേദ മരുന്നുകൾ കരളിന് കേടുവരുത്തുന്നുവെന്ന് ഒരു ദുഷ്പ്രചരണം ആധുനിക കരൾ സംരക്ഷകരെന്ന് അവകാശവാദമുന്നയിക്കുന്ന ചിലരിൽ നിന്നെല്ലാം ഈയിടെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചു വരുന്നുണ്ടല്ലോ! ഇത് അടിസ്ഥാനരഹിതമെന്നു മാത്രമല്ല, മഞ്ഞപ്പിത്തം (Jaundice )

പിത്താശയാശ്മരി (Gallstone), കരൾ വീക്കം (Liver cirrhosis), യകൃദർബുദം (Hapatocellular carcinoma ) തുടങ്ങി കരളിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് ആയുർവേദ ചികിത്സ വളരെയധികം ഫലപ്രദമാണെന്ന് ഉത്തമ ബോധ്യത്തോടെ പറയുവാൻ കഴിയും. ആയുർവേദ ചികിത്സയിൽ ജഠരാഗ്നിയെ ക്രമപ്പെടുത്തുക എന്നതിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അഗ്നിയുടെ മുഖ്യമായ ഒരു അധിഷ്ഠാനം യകൃത്( കരൾ) ആണെന്നതു കൊണ്ട്, ആയുർവേദ ചികിത്സയിൽ കരൾ സംരക്ഷണം (Liver correction) വളരെ പ്രധാനമാണ്. കരളിന് സംരക്ഷണം നൽകുന്ന നിരവധി ആയുർവേദ മൂലികകൾ ഗവേഷണത്തിലൂടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഉദാ: കയ്യുണ്യം, കീഴാർനെല്ലി, കടുകുരോഹിണി, കറ്റാർവാഴ, ചിറ്റമൃത് തുടങ്ങിയവ.

            മഞ്ഞപ്പിത്തത്തിന്(Jaundice) ഫലപ്രദമായ ചികിത്സകൾ  വളരെക്കാലമായി ആയുർവേദത്തിൽ പ്രചാരത്തിലുണ്ട്. അത്യന്തം മാരകമായ കരൾവീക്കത്തിന്(Liver cirrhosis)ആയുർവേദത്തിലെ ചികിത്സാ സമീപനം എങ്ങനെയായിരിക്കുമെന്നാണ് ഇവിടെവിശദീകരിക്കുവാനുദ്ദേശിക്കുന്നത്.

       ചികിത്സാസമീപനം:      

      =====≈============

ആയൂർവേദ ഗ്രന്ഥങ്ങളിൽ കരൾ സംബന്ധമായ രോഗങ്ങൾക്ക് യകൃദ്രോഗചികിത്സ എന്ന പേരിൽ ചികിത്സകൾ പറയപ്പെടുന്നുണ്ടെങ്കിലും കരൾ വീക്കത്തിന് ചികിത്സാ മാതൃകയാക്കേണ്ട വിശദീകരണങ്ങൾ ജ്വര ചികിത്സയിലാണുള്ളത്. അഷ്ടാംഗഹൃദയം ജ്വരചികിത്സ 35-38 ശ്ലോകങ്ങൾ പരിശോധിക്കാം.

“മദ്യോത്ഭവേ മദ്യനിത്യേ പിത്ത                          സ്ഥാനഗതേ കഫേ

ഗ്രീഷ്മേതയോർവാധികയോസ് –                   തൃൾച്ഛർദ്ദിർദാഹപീഡിതേ

ഊർദ്ധംപ്രവൃത്തേരക്തേചപേയാം                നേച്ഛന്തി തേഷുതു

ജരാപഹൈ:ഫലരസൈരത്ഭിർവാ                ലാജതർപ്പണം

പിബേൽ സശർക്കരാക്ഷൗദ്രം                 തതോജീർണ്ണേതു തർപ്പണേ             യവാഗ്വാംവൗദനംക്ഷുദ്വാനശ്നീ                         യാൽ  ഭൃഷ്ടതണ്ഡുലം  ദകലാവണികൈർയൂഷൈര –                  സൈർവാമുദ്ഗലാവജൈ:

   ഇത്യഹം ഷഡഹോനേയോബലം                   ദോഷം ചരക്ഷതാ”.                   ലിവർ സിറോസിസ് മദ്യം കഴിക്കുന്നവരിലും കഴിയ്ക്കാത്തവരിലും കണ്ടുവരാറുണ്ട്. ഇതിൽ ആദ്യം പറയുന്നത് മദ്യപാനം നിമിത്തമുണ്ടാകുന്നതിനെപ്പറ്റിയാണ്. മദ്യപാനിക്ക് ഉണ്ടാകുന്നജ്വരത്തിന്റെ മേൽപ്പറഞ്ഞ ചികിത്സാസമീപനം ലിവർ സിറോസിസിൽ വളരെയധികം ഫലപ്രദമാകുന്നതായിട്ടാണ് അനുഭവം. ലിവർ സിറോസിസ് ആദ്യ ഘട്ടത്തിൽ പിത്തസ്ഥാനത്തുണ്ടാകുന്ന കഫകോപമായികണക്കാക്കണം. രോഗി അത്യധികം ക്ഷീണിതനായിരിക്കും. ഛർദ്ദി, വിശപ്പുകുറവ് എന്നിവയുണ്ടായിരിക്കും. പിത്ത സ്ഥാനത്തുള്ള കഫ കോപത്തിൽ കഞ്ഞി കൊടുത്താൽ രോഗം വർദ്ധിക്കുന്നതിനിടയാകും. ഇവിടെ കൊടുക്കാൻ ഏറ്റവും ഉചിതമായ ഭക്ഷണം മലർപ്പൊടി കൊണ്ടുണ്ടാക്കിയ മന്ഥമാണ്. ജ്വരശമനങ്ങളായ മുന്തിരി, മാതള നാരങ്ങ തുടങ്ങിയ പഴങ്ങളുടെ നീര് മലർപ്പൊടി ചേർത്ത് മന്ഥം ഉണ്ടാക്കാവുന്നതാണ്.മേൽപ്പറഞ്ഞവ മിക്സിയിൽ അടിച്ച ശേഷം അരിച്ചെടുക്കുകയും ചെയ്യാം.( ഉണക്ക മുന്തിരി ചേർക്കുന്നത് ഉത്തമം. അമ്ലരസം ഹിതമല്ല.) ഈ മന്ഥം (Shake) പഞ്ചസാര, തേൻ ഇവ ചേർത്തു കഴിക്കുന്നത് രോഗിയുടെ ക്ഷീണം മാറാൻ അത്യന്തം ഫലപ്രദമാണ്. ഇത് ദഹിച്ചു കഴിഞ്ഞശേഷം വിശപ്പു വന്നാൽ വറുത്ത അരി കൊണ്ടുള്ള ചോറ്, യൂഷം(ചെറുപയർ വേവിച്ച ചാറ്) ചേർത്താണ് ഉണ്ണേണ്ടത്. കൊഴുപ്പു കുറവുള്ള മാംസവും ചെറുപയറും കൂടി വെന്ത് അല്പം അളവിൽ ഉപ്പും നെയ്യും ചേർത്തുണ്ടാക്കിയ മാംസരസവും ഉപയോഗിക്കാം. ദാഹത്തിന് ഷഡംഗപാനവും നന്ന്. ക്ഷീണം മാറിയശേഷം കഷായം സേവിപ്പിക്കാവുന്നതാണ്. ലിവർ സിറോസിസ് രോഗിയിൽ വാത കോപംഅവശ്യംഭാവിയായ തിനാൽ വാതപിത്തശമനമായ  ദ്രാക്ഷാദി കഷായം ഉചിതമായിരിക്കും. ദ്രാക്ഷാദി ഫാണ്ടക്കഷായം, ശീതക്കഷായം എന്നീ രീതിയിൽ കഴിപ്പിക്കു ന്നതാവും നന്ന്. കഷായം കൂടുതലായി വറ്റിച്ചാൽ അധികമായി അന്നജം ഉണ്ടാകുന്നതിനും രോഗ വർദ്ധനവിനും കാരണമാകുന്നതാണ്. കഷായത്തിൽ പഞ്ചസാര, തേൻ, മലർപ്പൊടിഇവയുക്ത്യനുസരണം ചേർക്കാം.

           മദ്യം കഴിയ്ക്കാത്തവരിൽ ഫാറ്റിലിവർ പരിണമിച്ച് സിറോസിസ് ആയിത്തീരാം. അത്തരത്തിലുള്ളവർ കലോറി കുറഞ്ഞതും നാരുകൾ അധികമുള്ളതുമായ ആഹാരം കഴിയ്ക്കണം.കൊഴുപ്പ് അധികരിക്കരുത്. ചാമ, വരക്, തിന, റാഗിമുതലായ ചെറുധാന്യങ്ങൾ മിതമായി കഴിക്കുന്നത്കൂടുതൽ അനുയോജ്യമായിരിക്കും. പ്രമേഹ രോഗികളിലും ഫാറ്റി ലിവർ കണ്ടുവരാറുണ്ട്. ഇത്തരം അവസ്ഥയിൽ വാശാഗുളൂച്യാദി കഷായം, ഗുളൂച്യാദി കഷായം, പുനർന്നവാദി കഷായം തുടങ്ങിയ തിക്തരസ പ്രധാനങ്ങളായ ഔഷധങ്ങൾഉചിതമായിരിക്കും.ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയോടനുബന്ധിച്ചുണ്ടാകുന്ന കരൾ രോഗത്തിൽ പടോലകടുരോഹിണ്യാദി കഷായം ഹിതകരമാണ്. ഉദരമായി പരിണമിച്ച ഘട്ടത്തിൽ പുനർന്നവാദി കഷായം ഗോമൂത്രം ചേർത്ത് വറ്റിച്ച് കൊടുക്കുന്നത് ഗുണകരമായി കണ്ടിട്ടുണ്ട്.രോഗിയുടെ അവസ്ഥകൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചു വേണം ഈ ചികിത്സ ചെയ്യാൻ. രസായനവിധിപ്രകാരമുള്ള തിപ്പലി പ്രയോഗവും യുക്തിപൂർവം പ്രയോഗിക്കാവുന്നതാണ്.

             രോഗി പഥ്യക്രമങ്ങൾ പാലിക്കുന്നതിൽ ബദ്ധശ്രദ്ധനായിരിക്കണം. ക്ഷീണം മാറി ആരോഗ്യം അനുഭവപ്പെട്ടു തുടങ്ങുമ്പോൾ പഥ്യക്രമം തെറ്റിക്കുന്നതും അധ്വാനം ചെയ്യുന്നതും രോഗ വർദ്ധനവിന് കാരണമാകും. മദ്യപാനം പൂർണ്ണമായി വർജ്ജിക്കണം. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ മത്സ്യമാംസാദികളേക്കാൾ ശുദ്ധമായ ചെറുപയർ മുതലായ ധാന്യങ്ങളുടെ യൂഷമാണ് നല്ലത്. കേടുവരാതിരിക്കാൻ അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തു സൂക്ഷിക്കുന്ന മത്സ്യാദികൾ ഹിതമായിരിക്കില്ല. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതിൽ തെറ്റില്ല. കൊഴുപ്പ് അധികമുള്ള മാംസവും നന്നല്ല.

      കരൾ സംബന്ധമായ രോഗങ്ങളുള്ളവർക്ക് വളരെയധികം ഫലപ്രദമായിക്കണ്ടിട്ടുള്ള ഒരു കഷായയോഗമാണ് ചികിത്സാ മഞ്ജരി പാണ്ഡുരോഗ ചികിൽസയിൽ അവസാന ഭാഗത്ത് പറയുന്ന ‘ചെറുതാംപയർ കഷായം.’ മദ്യപാനികൾക്കുണ്ടാകുന്ന കരൾ രോഗത്തിൽ പ്രത്യേകിച്ചും വിശിഷ്ടമാണ്.

“ചെറുതാംപയർ നെല്ലിക്കാ                              ഇരട്ടിമധുരംതഥാ

തെറ്റിവേരമൃതും മറ്റുംമുന്തിരിങ്ങാ                        കരിമ്പു താൻ

ഇവയാറും ഷഡംഗം ച പന്ത്രണ്ടും                      കൂട്ടിവെച്ചുടൻ

കഷായമായി സേവിക്കിൽ പിത്ത                        പാണ്ഡുശ്ച കാമല

മൂത്രം ചുവപ്പതും മാറും പനിക്കു                        ന്നതിനും ഹിതം”.

(ചികിത്സാമഞ്ജരി-പാണ്ഡു ചികിത്സ:43-44)

       ചെറുപയർ,    നെല്ലിക്ക, ഇരട്ടി മധുരം, തെച്ചിവേര്  , അമൃത്  , മുന്തിരിങ്ങ (കരിമ്പ് )ഇവ, ഷഡംഗം ആറു മരുന്നുകളും ചേർത്ത് കഷായം വെച്ചു സേവിക്കുക.കരളിനെ

ബാധിച്ചുണ്ടാകുന്ന പല രോഗങ്ങളിലും ഇത് അനുഭൂതമായ ഒരു ഔഷധ

യോഗമാണ്.

  ——====================

തോന്നിയിട്ടുള്ളത്.

             

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started